ഡബ്ലിനിലെ മൂന്നാമത്തെ ടെര്‍മിനല്‍ സംബന്ധിച്ച് മന്ത്രിസഭയും പരിഗണിക്കുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ടില്‍ മൂന്നാമത്തെ ടെര്‍മിനല്‍ പണിയുന്നത് പരിഗണിക്കുന്നു. തിരക്ക് നിയന്ത്രിക്കുന്നത് വേണ്ടിയുള്ള നടപടികള്‍ ആലോചിക്കുന്ന കൂട്ടത്തിലാണിത്.  ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് പുതിയ റണ്‍വേ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. 2017 ഓടെ പുതിയ റണ്‍വേ പണിയുന്നതിന്‍റെ മുന്നോട്ടിയായിട്ടാണ് . ഡബ്ലിന്‍ എയര്‍പോര്‍ടിന് പുതിയ റണ്‍വേയ്ക്കുള്ള അനുമതി 2007 ല്‍ ലഭിച്ചിരുന്നു. ‌

എയര്പോര്‍ട്ടിന് സമീപത്തുള്ള കടുംബങ്ങള്‍ പക്ഷേ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യങ്ങള്‍ മൂലം രാത്രിയില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്നാണ് വ്യവസ്ഥ. ഈ നിയന്ത്രണം എടുത്ത് കളയണമെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട് ആവശ്യപ്പെടുന്നുണ്ട്. വേഗത്തില്‍ തന്നെ റണ്‍വേ വരേണ്ട സാഹചര്യമാണ് എയര്‍പോര്‍ട്ടിലേത്. പബ്ലിക് കണ്‍സള്‍ട്ടേഷന്‍ വഴി പൊതുജനങ്ങളുടെ ആശങ്കയും പരിഗണിക്കാനാകുമെന്നാണ് പ്രതീക്ഷ.

ശബ്ദമലിനീകരണവും മറ്റും നിയന്ത്രിക്കുന്നത് ഐഎഎയ്ക്കാണുള്ളത്. പുതിയ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നാണ് സൂചന.

എസ്

Share this news

Leave a Reply

%d bloggers like this: