യാഹുവിലുടെ നുഴഞ്ഞു കയറ്റം: 50 കോടി വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു

കാലിഫോര്‍ണിയ: ലോകത്തെ വന്‍കിട ഇന്റര്‍നെറ്റ് സേവനദാതാക്കളായ യാഹുവിനേയും നുഴഞ്ഞുകയറ്റക്കാര്‍ വലയിലാക്കി. 50 കോടി ആളുകളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നത്. സംഭവത്തില്‍ യുക്തമായ നടപടികള്‍ സ്വികരിക്കുമെന്ന് യാഹു വക്താവ് അറിയിച്ചു. 2014 നു ശേഷം പാസ്വേഡ് മാറ്റാത്തവര്‍ ഉടനടി മാറ്റം വരുത്തണമെന്ന് കമ്പനി അറിയിച്ചു. വ്യക്തി വിവരങ്ങള്‍ അടങ്ങിയ പേര്, വിലാസം, ഫോണ്‍ നമ്പറുകള്‍, പാസ്വേഡ്, ജനന തിയ്യതി തുടങ്ങിയവയാണ് ചോര്‍ന്നത്. ബാങ്ക് അകൗണ്ടുകളോ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്നാണ് കമ്പനിയുടെ പ്രാഥമിക വിലയിരുത്തല്‍.

2014 ല്‍ നടന്ന നുഴഞ്ഞു കയറ്റത്തെപ്പറ്റി യാഹു തന്നെയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. എന്നാല്‍ ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് പരിഹാരമായിട്ടില്ല. യാഹു ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി കുറയാന്‍ സാദ്ധ്യതയുണ്ട്. നിലവിലെ വന്‍കിടക്കാരായ യാഹു 500 കോടി ഡോളറിന് വേരിസോണ്‍ കമ്പനിയെ സ്വന്തമാക്കി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വേരിസോണിന് വില്‍ക്കാന്‍ തിരുമാനിച്ചെന്ന് വേരിസോണ്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യാഹുവിന്റെ ഏറ്റുപറച്ചില്‍ വില്‍പ്പനയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയാം.

 
എ എം

Share this news

Leave a Reply

%d bloggers like this: