അയര്‍ലണ്ടില്‍ കനത്ത മഴയെ നേരിടാന്‍ യെല്ലോ വാണിങ് നല്‍കി

രാജ്യത്ത് വ്യാപകമായി കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. വെസ്റ്റ് അയര്‍ലണ്ടില്‍ 12 മണിക്കൂര്‍ യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റുള്ള അയര്‍ലണ്ടിന്റെ പടിഞ്ഞാറ് നിന്നുമാണ് കനത്ത മഴയ്ക്ക് തുടക്കമാകുന്നതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. കിഴക്കന്‍ മേഖലകള്‍ പൊതുവെ വരണ്ടതാണെങ്കിലും ആകാശം മേഘാവൃതമായിക്കൊണ്ടിരിക്കുന്നു.

ശക്തമായി പെയ്യുന്ന മഴ ഈ ആഴ്ച അവസാനത്തോടെ കുറയുമെന്നാണ് മെറ്റ് ഓഫീസില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഗാല്‍വേ, കെറി, വെസ്റ്റ് കോര്‍ക്ക് എന്നീ ഭാഗങ്ങളെ മഴ സാരമായി ബാധിക്കുമെന്ന് കരുതുന്നു.
ശനിയാഴ്ച്ച കനക്കുന്ന മഴ ഞാറാഴ്ചയോടെ ശാന്തമാക്കുമെന്നാണ് കാലവസ്ഥാ വകുപ്പിന്റെ പ്രവചനം. മുന്നറിയിപ്പ് നല്‍കിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: