ഒക്‌ടോബര്‍ 8 ന് ഗ്രിഫിത്ത് കോണ്‍ഫറന്‍സ് ഹാളിലേയ്ക്ക് പ്രശസ്ത ഗായകര്‍ ഒരുക്കുന്ന സംഗീത വിരുന്ന്

ഡബ്ലിന്‍: മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളുടെ മാസ്മരിക ലോകം തീര്‍ക്കാന്‍ ഏ ആര്‍ റഹ്മാന്‍ സംഗീത ട്രൂപ്പിലെ അംഗങ്ങളായ ശക്തിശ്രീ ഗോപാലന്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത ഗായകര്‍ ഡബ്ലിനില്‍ എത്തുന്നു.മലയാളിയായ ശക്തി ഇതിനോടകം തന്നെ പിന്നണി ഗായികയായി പേരെടുത്തു കഴിഞ്ഞ താരമാണ്.ഇവര്‍ക്കൊപ്പം വിജയ് ടിവി സംഗീത മത്സരത്തിലെ വിജയികള്‍, പ്രശസ്ത ഗായകന്‍ ഈറോഡ് മഹേഷ് എന്നിവരും ഡബ്ലിനിലെത്തുന്നുണ്ട്.

ഇശൈ സരള്‍ എന്ന സംഗീത പ്രോഗ്രാമിനായി ഡബ്ലിനിലെ സംഗീത പരിപാടികള്‍ക്കായി തയ്യാറാക്കിയ ഗ്രിഫിത്ത് കോണ്‍ഫറന്‍സ് ഫാള്‍ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.ഇത് മൂലം എക്കോ മൂലം ഉള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്ന് സംഘാടകര്‍ വ്യക്തമാക്കി. സാധാരണ പരിപാടികള്‍ നടക്കുമ്പോള്‍ എക്കോ വില്ലനായി മാറുകയും സംഗീത പരിപാടികള്‍ ഒന്നും തന്നെ ആസ്വദിക്കുവാന്‍ സാധിക്കാതെ വരുകയും ചെയ്യാറുണ്ട്.ഹോട്ടലുകള്‍, നിലവാരം കുറഞ്ഞ ഹാളുകള്‍ എന്നിവടങ്ങളില്‍സ് സംഘടിപ്പിക്കുന്ന സംഗീത പരിപാടികള്‍ പണം കളയാറാണ് പതിവെന്ന് മുന്‍പേ തന്നെ ആരോപണം ഉണ്ടായിട്ടുണ്ട്.

എന്നാല്‍ മികച്ച നിലവാരം,ആവശ്യമായ പാര്‍ക്കിങ്ങ് തുടങ്ങി വമ്പന്‍ സംവിധാനങ്ങളോട് കൂടിയ സംഗീത നിശയാണ് തങ്ങള്‍ ഒരുക്കുന്നതെന്ന് ഡബ്ലിനിലെ പ്രശസ്ത സംഘാടകരായ ഏ കെ എസ് ഗ്രൂപ്പ് പറയുന്നു.

വേനല്‍ക്കാലത്തിന്റെ അവസാന നാളുകളില്‍ എത്തി നില്‍ക്കുന്ന അയര്‍ലന്‍ഡിലെ മലയാളികള്‍ക്ക് പുതു അനുഭവം ആയിരിക്കും ഇസൈ സരള്‍.

Share this news

Leave a Reply

%d bloggers like this: