ഉത്തര കൊറിയയെ സഹായിച്ച് പാകിസ്ഥാന്റെ അണ്വായുധ കയറ്റുമതി

ന്യുയോര്‍ക്ക് : ഉത്തര കൊറിയ – പാകിസ്ഥാന്‍ – ചൈന എന്നീ രാജ്യങ്ങളുടെ അണ്വായുധ കൂട്ടുകെട്ട് മൂന്നാം ലോക മഹായുദ്ധത്തിനുള്ള പുറപ്പാടാണെന്ന് റിപ്പോര്‍ട്ടുകള്‍. സണ്‍ഡേ ഗാര്‍ഡിയനാണ് ഇത്തരത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ഉത്തര കൊറിയ പരീക്ഷിച്ച് 2 അണ്വായുധങ്ങളും നിര്‍മ്മിച്ചത് പാകിസ്ഥാനിലാണെന്നത് സംശയത്തിന്റെ ആക്കം കൂട്ടുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ രാജ്യങ്ങള്‍ തമ്മില്‍ അണ്വായുധ കൈമാറ്റം തുടങ്ങിയിരുന്നു. 1970 ല്‍ ആരംഭിച്ച ഈ ബന്ധം കുറച്ച് കാലം മന്ദീഭവിച്ചെങ്കിലും 1998 നു ശേഷം സജീവമാകുകയായിരുന്നു. ഇതുവരെ 5 പരീക്ഷണങ്ങളാണ് ഉത്തരകൊറിയ പാകിസ്ഥാന്റെ സഹായത്തോടെ ചെയ്തിട്ടുള്ളത്. പാകിസ്ഥാന്‍ ഈ പരീക്ഷണങ്ങള്‍ക്കെതിരെ ഇതുവരെ ശബ്ദിച്ചിട്ടില്ല.

പാകിസ്ഥാനെയുമായുള്ള ഉത്തരകൊറിയയുടെ അണ്വായുധ കൂട്ടുകെട്ട് മറ്റ് രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തുന്നു. അണ്വായുധ നിര്‍മ്മാണത്തില്‍ പാകിസ്ഥാന്‍ ശാസ്ത്രജ്ഞര്‍ മികച്ചവരാണ്. പാക് ആണവ പദ്ധതിയുടെ പിതാവ് എന്ന വിശേഷിപ്പിക്കുന്ന ഐ. ക്യു ഖാന്‍ വരെ ഈ രാജ്യങ്ങളെ സഹായിച്ചിട്ടുണ്ട്. ഉത്തരകൊറിയ ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യകള്‍ കൈമാറിയിട്ടിണ്ടെന്ന ഖാന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.

അമേരിക്കന്‍ രഹസ്യ സംഘടന ആയ CIA ആണ് പാകിസ്ഥാന്റെ ഈ ആണവ കയറ്റുമതി കണ്ടെത്തിയത്. അതിനാല്‍ ഇന്ത്യയോട് ജാഗരൂകരായിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ രഹസ്യ ഏജന്‍സിയായ റിസര്‍ച്ച് & അനലൈസ് വിഭാഗം (RAW) സൂക്ഷ്മ നിരീക്ഷണങ്ങള്‍ നടത്തിവരികയാണ്. കടല്‍ മാര്‍ഗമാണ് പാകിസ്ഥാന്‍ അണ്വായുധ കയറ്റുമതി നടത്തുന്നത്. മാരക വസ്തുക്കളായ യുറേനിയം, പ്ലൂട്ടോണിയം തുടങ്ങിയവയാണ് ഇത്തരത്തില്‍ കടത്തുന്നത്. യു. എന്‍ ന്റെ അനുമതി ഇല്ലാതെയുള്ള ഈ കയറ്റുമതി ഭാവിയില്‍ ഒരു മഹായുദ്ധത്തിന് തിരി കൊളുത്തിയേക്കാം .

 

 
എ എം

Share this news

Leave a Reply

%d bloggers like this: