ഖത്തര്‍ വഴി യാത്ര ചെയ്താല്‍ 4 ദിവസത്തേ “ഫ്രീ വിസിറ്റിങ്ങ് വിസ”

ദോഹ: ഖത്തര്‍ ഗള്‍ഫ് മേഖലയില്‍ മറ്റൊരു ചരിത്രം കൂടി എഴുതിചേര്‍ക്കുന്നു. ഖത്തര്‍ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ആളുകള്‍ക്ക് 4 ദിവസത്തേ ഫ്രീ വിസ നല്കാന്‍ തുടങ്ങി. ഹമദ് വിമാനത്താവളത്തില്‍ ഇറങ്ങുകയേ വേണ്ടൂ..വിസ റെഡി. നിങ്ങള്‍ ലോകത്ത് എവിടേക്ക് യാത്ര ചെയ്താലും ഖത്തറിലേ ഹമദ് ഇന്റര്‍നാഷ്ണല്‍ വിമാനത്താവളം വഴി പോവുക. ഇവിടെ ഇറങ്ങി വിസ ഓണ്‍ അറൈവല്‍ കൗണ്ടറില്‍ ചെന്നാല്‍ 4 ദിവസത്തേക്ക് വിസിറ്റിങ്ങ് വിസ അടിച്ചു കിട്ടും. യാതൊരു ഫീസുമില്ല. 4 ദിവസം ഖത്തറില്‍ കറങ്ങാം. ചൊവ്വാഴ്ച്ച മുതലാണ് പുതിയ സംവിധാനം തുടങ്ങിയത്

ലോകത്ത് തന്നെ ഇത്തരത്തില്‍ ഫ്രീ വിസ നല്കുന്ന അപൂര്‍വ്വ രാജ്യമായി ഖത്തര്‍ മാറുകയാണ്. ടൂറിസം വികസിപ്പിക്കാനും. കൂടുതല്‍ ആളുകളെ ഖത്തറിലേക്ക് കൊണ്ടുവരാനുമാണിത്. അഫ്ഗാനിസ്ഥാന്‍, യെമന്‍, ഇസ്രായേല്‍, ലിബിയ തുറ്റങ്ങിയ ചില രാജ്യങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഇന്ത്യക്കാര്‍ക്ക് എല്ലാം വിസ ഫ്രീ ആയി കിട്ടും. നേരത്തെയുണ്ടായിരുന്ന സൗജന്യ യാത്രാ സ്‌കീമുകള്‍ക്ക് ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സ്‌കീം അവതരിപ്പിച്ചിരിക്കുന്നത്. മൂന്നാമത്തെ പ്രാവശ്യമാണ് ഇത്തരത്തില്‍ യാത്രാസൗകര്യം നല്‍കുന്നത്. മുന്‍പ് 8 മണിക്കൂര്‍ മുതല്‍ 2 ദിവസം വരെയുള്ള സൗജന്യ സ്‌കീമുകള്‍ അനുവദിച്ചിരുന്നു.

“ഇന്ന് ലോകത്തെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് ഖത്തര്‍ എയര്‍ വെയ്സിന്റെ സേവനം ലഭ്യമാണ്. ലോകത്തിലെ 150 ത്തോളം സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഖത്തര്‍ എയര്‍ വെയ്സ്‌ന്റെ ലക്ഷ്യം യാതക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ്”. ഖത്തര്‍ എയര്‍ വെയ്സ് ചീഫ് എക്‌സിക്യു്ട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

ലോക ടുറിസം ഡേ യോട് അനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. രാജ്യത്തെ ക്രൂയിസ് ഷിപ്പുകളില്‍ സഞ്ചാരികള്‍ക്ക് വേഗത്തില്‍ യാത്രാസൗകര്യങ്ങള്‍ ശരിയാകുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ ആഴ്ച എടുത്തിരുന്നു. ഇതിന്റെ ഭാഗമായി വി എഫ് എക്‌സ് ഗ്ലോബലുമായി അധികൃതര്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.

ഹമ്മദ് ഇന്റ്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്രക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കുന്നതിലൂടെ അവര്‍ക്ക് ഖത്തറിന്റെ സാംസ്‌കാരിക പൈതൃകവും പ്രകൃതി വിഭവങ്ങളുടെ ആകര്‍ഷണീയതയും മനസ്സിലാക്കുന്നതിന് സഹായിക്കുമെന്ന് ഖത്തര്‍ ചീഫ് ടുറിസം ഡെവലപ്പ്‌മെന്റ് ഓഫിസര്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം അറിയിച്ചു.
എ എം

Share this news

Leave a Reply

%d bloggers like this: