ഇറോം ഷര്‍മിള മണിപ്പുരില്‍ ആം ആദ്മിയോട് സഹകരിക്കും

ഇംഫാല്‍ : വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധ സൈന്യത്തിന്റെ (AFSPA) പ്രത്യേക അവകാശം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ഒറ്റയാള്‍ സമരം നടത്തി ചരിത്രം സൃഷ്ട്ടിച്ച ആളാണ് ഇറോം ഷര്‍മിള. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളുമായി ഇറോം ചര്‍ച്ചകള്‍ നടത്തി. വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന സമരം അടുത്തിടെയാണ് ഇറോം ഷര്‍മിള അവസാനിപ്പിച്ചത്. ഇവരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് അടുത്തിടെ ബി. ജെ പി രംഗത്തെത്തിയിരുന്നു.

രാഷ്ട്രീയ പ്രവേശനത്തിന് കെജ്രിവാളിന്റെ ഉപദേശങ്ങള്‍ ഷര്‍മിള സ്വികരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗിക സ്ഥിതികരണം വന്നിട്ടില്ല. ആം ആദ്മി പാര്‍ട്ടിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് അവരുടെ രാഷ്ട്രീയ വക്താവ് അറിയിച്ചു. മണിപ്പൂരിന്റെ നായിക ആകാന്‍ ഇറോം ഇറങ്ങിയ സാഹചര്യത്തില്‍ മണിപ്പൂരിന്റെ ചരിത്രത്തില്‍ മറ്റൊരദ്ധ്യായം രചിക്കപ്പെടും.

 
എ എം

Share this news

Leave a Reply

%d bloggers like this: