68 മില്യണ്‍ യൂറോ യുടെ മെഡിക്കല്‍ റിസര്‍ച്ച് സെന്റ്റര്‍ ഗാല്‍വേയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഗാല്‍വേ : 68 മില്യണ്‍ മുടക്കി ഖുറാം മെഡിക്കല്‍ റിസര്‍ച്ച് സെന്റ്റര്‍ ഗാല്‍വേയില്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു, എയ്റോജെന്‍, ബോസ്റ്റണ്‍ സയന്റ്റിഫിക്, കുക്ക് മെഡിക്കല്‍സ്, മെസ്ട്രോണിക്‌സ്, മിലാന്‍, ന്യുറവി, സ്ട്രിക്കര്‍ ഇന്‍സ്ട്രമെന്റ്‌റ് എന്നി കമ്പനികള്‍ പുതിയ മെഡിക്കല്‍ റിസര്‍ച്ച് സെന്റ്‌ററുമായി സഹകരിക്കും.

പാരമ്പര്യ രോഗങ്ങളിലാണ് ഈ കേന്ദ്രം പ്രധാനമായും ഗവേഷണം നടത്താ്ന്‍ ഉദ്ദേശിക്കുന്നത്. രോഗികളെ വ്യക്തിപരമായി നിരീക്ഷിക്കുകയും രോഗത്തിന്റെ തിവ്രത കുറയുന്നതിനാവശ്യമായ മരുന്നുകള്‍ ഉത്പാദിപ്പിക്കയും ചെയ്യുമെന്ന് റിസര്‍ച്ച് സെന്റ്‌ററിലെ സയന്റ്റിഫിക് ഡയറക്ടറായ പ്രൊഫസര്‍ അഭയ് പണ്ഡിറ്റ് പറഞ്ഞു. ഇദ്ദേഹത്തിന്റെ കിഴിലായി 280 ഗവേഷകരടങ്ങിയ ഒരു യുണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഗവേഷണങ്ങള്‍ നടത്തി മരുന്നുകള്‍ കണ്ടുപിടിക്കുകയും അവ പ്രയോഗിക്കുകയും ചെയ്യുവാനുള്ള സൗകര്യം ഇവിടെ ഉണ്ട്.

അയര്‍ലന്റിലെ ട്രിനിറ്റി കോളേജ്, യു എസ് ഡി കോളേജ്, ലീമെറിക് യൂണിവേഴ്സിറ്റി, കോര്‍ക്ക് യൂണിവേഴ്സിറ്റി, റോയല്‍ കോളേജ് ഫോര്‍ സര്‍ജന്‍സ്, നാഷ്ണല്‍ യൂണിവേഴ്സിറ്റി എന്നിവ ഈ റിസര്‍ച്ച് സെന്റ്ററിന്റെ അക്കാദമിക് പാര്‍ട്ണര്‍മാരാണ്. ഗാള്‍വേയിലെ അടുത്ത തലമുറയിലെ ഗവേഷകരെയും, തൊഴിലാളികളെയെയും, സംരംഭകരേയും, വാര്‍ത്തെടുക്കുക എന്നതാണ് ഈ ഗവേഷണ കേന്ദ്രത്തിന്റെ പ്രധാന ഉദ്ദേശ്യമെന്ന് NUI ഗാല്‍വേ പ്രസിഡന്റ് ഡോ. ജിം ബ്രൗണ്‍ പറഞ്ഞു.

 
എ എം

Share this news

Leave a Reply

%d bloggers like this: