പൊതുസ്ഥലങ്ങളില്‍ മദ്യപാനം നിരോധിച്ച് ഗാര്‍ഡ

അയര്‍ലണ്ടിലെ പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി . സിറ്റി ജോയിന്റ് പോലീസിങ് കമ്മറ്റിയെടുത്ത തീരുമാനം നടപ്പിലാക്കാനുള്ള വ്യഗ്രതയിലാണ് ഗാര്‍ഡ. നഗര പ്രദേശങ്ങള്‍, പാര്‍ക്കുകള്‍, എന്നുവേണ്ട സകല പൊതുജന മേഖലകളിലും പെട്രോളിംഗ് ശക്തമാക്കി. പിടിക്കപ്പെടുന്നവര്‍ക്ക് ഫൈനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐറിഷ് സിറ്റികളില്‍ സ്ഥിരമായി കാണുന്ന മദ്യപാനം നിര്‍ത്തലാക്കിയതിനെ കൗണ്‍സിലര്‍ ഫ്രാന്‍ങ്ക ഫെറി സ്വാഗതം ചെയ്തു. തെരുവുകളില്‍ മദ്യപാനം നിര്‍ത്തലാക്കാനുള്ള ബോധവത്കരണ പരിപാടിയും ആരംഭിച്ചു കഴിഞ്ഞു.

അയര്‍ലണ്ടില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ പൊതുസ്ഥലങ്ങളിലെ മദ്യപാനത്തെക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിരുന്നു. മാത്രമല്ല പരസ്യമായ മദ്യപാനം വിനോദ സഞ്ചാരികളെ പിന്നോട്ട് വലിക്കുന്നു എന്ന റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. ഇതാണ് അടിയന്തിരമായി ഇങ്ങനെയൊരു നടപടിയെടുക്കാന്‍ കാരണം. പൊതു നിരത്തില്‍ മദ്യപിക്കുന്നവര്‍ മറ്റ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ഗാര്‍ഡയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കൂടാതെ മദ്യപിച്ച് വാഹനമോടിച്ച് അപകടത്തില്‍ പെടുന്നവരും കുറവല്ല. രാജ്യത്ത് മദ്യപാനംമൂലം വര്‍ദ്ധിച്ചു വരുന്ന അനവധി പ്രശ്‌നങ്ങള്‍ക്ക് ഗാര്‍ഡയുടെ ഈ തീരുമാനം ഒരു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം.
എ എം

Share this news

Leave a Reply

%d bloggers like this: