പുതിയ വീട് വാങ്ങുന്നവര്‍ക്കും പെന്‍ഷനുള്ളവര്‍ക്കും മാതാപിതാക്കള്‍ക്കും മുന്‍തൂക്കം നല്‍കി പുതിയ ബജറ്റ്

ഡബ്ലിന്‍ : മാതാപിതാക്കള്‍, പുതിയ വീട് വാങ്ങുന്നവര്‍, പെന്‍ഷന്‍ അനുകുല്യമുള്ളവര്‍ തുടങ്ങിയവരായിരിക്കും വരാന്‍ പോകുന്ന ബജറ്റിന്റെ മുഖ്യ ഉപഭോക്താക്കളെന്ന് ഉറപ്പായി. ഈ ആഴ്ചയില്‍ പബ്ലിക് എക്‌സ്‌പെന്‍ഡിക്ച്വര്‍ & റിഫോം മിനിസ്റ്റര്‍ പാസ്‌ക്കല്‍ ഡോനഹോ ക്യാബിനറ്റ് അംഗങ്ങളുമായി ചര്‍ച്ചകള്‍ നടത്താനിരിക്കെ, ബജറ്റിന്റെ രൂപരേഖ ഏറെക്കുറെ വന്നു കഴിഞ്ഞുവെന്ന് ഗവണ്‍മെന്റ്റ് ഇതിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

100 മില്യണ്‍ യൂറോയുടെ ചൈല്‍ഡ് കെയര്‍ പാക്കേജാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കുടിക്കാഴ്ചകളില്‍ നിന്ന് വ്യക്തമായിരുന്നു. വരുമാനം കുറഞ്ഞവരെ ലക്ഷ്യമിട്ടാണ് ശിശുക്ഷേമ മന്ത്രി കാതറിന്‍ സപ്പോണ്‍ പുതിയ ചൈല്‍ഡ് കെയര്‍ പാക്കേജ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഈ പാക്കേജില്‍ 55,000 യൂറോ വരെ വരുമാനമുള്ളവരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇടത്തരം വരുമാനക്കാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ എന്‍ഡാ കെന്നിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഫിനാന്‍സ് മിനിസ്റ്റര്‍ മൈക്കല്‍ ന്യുമാനും, എക്‌സ്‌പെന്‍ഡിക്ച്വര്‍ മിസിസ്റ്റര്‍ ഡൊണഹോയും ഒത്തുകൂടിയിരുന്നു.

പെന്‍ഷനുള്ളവര്‍ക്കു വേണ്ടി ഫിയന്ന ഫെയ്ല്‍ 5 യൂറോയുടെ പെന്‍ഷന്‍ വര്‍ദ്ധനവിന് ഒരുങ്ങുന്നുണ്ട്. പടിപടിയായി ഈ തുക വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ട്. പ്രാദേശിക വികസനവും ഈ ബജറ്റിലെ പ്രതീക്ഷയാണ്. പുതുതായി വീട് വാങ്ങുന്നവര്‍ ഉള്‍പ്പടെ നേരിടുന്ന ഭവനപ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പുതിയ പദ്ധതിയും ബജറ്റിലുണ്ടാകും. ഇന്‍കം ടാക്‌സ് റിബേറ്റിലൂടെ പുതിയ വീട് വാങ്ങുന്നവര്‍ക്ക് ആശ്വാസമേകാനാണ് ആലോചിക്കുന്നത്. വരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ വീടിന്റെ വിലയ്ക്കനുസരിച്ച് 5,000 മുതല്‍ 15,000 യൂറോ വരെയുള്ള ടാക്‌സ് റീഫണ്ട് പ്രതീക്ഷിക്കാവുന്നതാണ്. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: