എച്ച് ഐ വി വൈറസിനെ തുരത്താന്‍ പുതിയ വാക്‌സിന്‍ ഫലപ്രദമെന്ന് കണ്ടെത്തി:

ബ്രിട്ടന്‍: കൃത്യമായ മരുന്ന് കഴിച്ചാലും ഫലപ്രദമാകാത്ത എച്ച് ഐ വി വൈറസിനെ മറികടക്കാന്‍ പുതിയ വാക്‌സിനേഷന് കഴിഞ്ഞെന്നു റിപ്പോട്ട്. അന്‍പതോളം എച്ച് ഐ വി ബാധിതരില്‍ പരീക്ഷിച്ചുകൊണ്ടിരുന്ന വാക്‌സിന്‍ നാല്പത്തിനാലുകാരനില്‍ അസുഖം പൂര്‍ണമായി മാറ്റി എന്ന വാര്‍ത്തയാണ് ബ്രിട്ടീഷ് ഗവേഷകര്‍ പുറത്തു വിട്ടത്. ലോകത്തു ആദ്യമായിട്ടാണ് എച്ച് ഐ വി ബാധിതനായ ഒരാള്‍ 100% സുഖം പ്രാപിക്കുന്നത്.

ബ്രിട്ടനിലെ വിവിധ സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന എച്ച് ഐ വി ബാധ എയ്ഡ്‌സ് എന്ന രോഗത്തിലെത്തിക്കും. രക്ത സ്വീകരണത്തിലൂടെയോ, രക്തദാനത്തിലൂടെയോ, ലൈംഗീക ബന്ധത്തിലൂടെയോ പകരുന്ന വൈറസ് ശരീരത്തെ മറ്റു പല രോഗാവസ്ഥയിലോട്ടു നയിക്കുന്നതാണ് ‘എയ്ഡ്‌സ്’ എന്ന രോഗാവസ്ഥ. ആദ്യമായി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത എച്ച് ഐ വി വൈറസ് ഇന്ന് ലോകമെമ്പാടും കോടിക്കണക്കിനു ആളുകളെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു. വൈറസ് ബാധയെ പൂര്‍ണമായി നശിപ്പിക്കുന്നതിനുള്ള ഈ കണ്ടുപിടുത്തം ചരിത്ര നേട്ടമാണെന്നതിനു ഒരു സംശയവുമില്ല.

എ എം

Share this news

Leave a Reply

%d bloggers like this: