മിനിമം വേതനം വര്‍ധിപ്പിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ തീരുമാനം

ഡബ്ലിന്‍: വരാനിരിക്കുന്ന ബഡ്ജറ്റില്‍ രാജ്യത്തു മിനിമം വേതനം 10% വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. മണിക്കൂറിനു 9.15 യൂറോ എന്ന നിരക്ക് 9.25 യൂറോ ആയി ഉയര്‍ത്താനാണ് നീക്കം. ലോ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് പുതിയ തീരുമാനം. രാജ്യത്തു ഏകദേശം 70,000 പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. എന്നാല്‍ ഇപ്പോള്‍ തീരുമാനിച്ച വര്‍ദ്ധനവ് വീണ്ടും ഉയര്‍ത്തണമെന്ന് സൂപ്പര്‍ ജൂനിയര്‍ മിനിസ്റ്റര്‍ ഫിനിയാണ് മക്ഗ്രാത്ത് പ്രതീകരിച്ചു.

വേതന നിരക്ക് ഇനിയും ഉയര്‍ത്താന്‍ തൊഴില്‍ മിനിസ്റ്റര്‍ മേരി മിച്ചല്‍ ഒ കോണറിനു സര്‍ക്കാരിലെ മറ്റു മന്ത്രിമാരും ശുപാര്‍ശ നടത്തുന്നുണ്ട്. 25% വര്‍ധിപ്പിച്ചു മണിക്കൂറിനു 11.50 യൂറോ ആയി എങ്കിലും പുതിയ നിരക്ക് നിലവില്‍ വന്നാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റുകയുള്ളു എന്നാണ് വിവിധ തൊഴില്‍ മേഖലയില്‍ ഉള്ളവരുടെ ഭാഷ്യം. നികുതി ഇനത്തിലെ വര്‍ദ്ധനവ്, ഇലക്ട്രിസിറ്റി ബില്‍, ലോണ്‍ തിരിച്ചടവ് തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറാന്‍ ശമ്പള വര്‍ദ്ധനവ് ലഭ്യമാകേണ്ടത് അത്യാവശ്യമാണ്.

എ എം

Share this news

Leave a Reply

%d bloggers like this: