വിസ ലഭിക്കുന്നതിനുള്ള നൂലാമാലകള്‍ – ഐറിഷ് ബിസിനസുകളില്‍ നിന്ന് യുകെ തൊഴിലാളികളെ ഒഴിവാക്കുന്നു.

വിദേശ ജോലിക്കാരെ അയര്‍ലണ്ടിലേക്ക് കൊണ്ടുവരുന്നതില്‍ കമ്പനികള്‍ വൈമുഖ്യം കാണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബ്രക്സിറ്റ് വോട്ടിനോട് അനുബന്ധിച്ച് വിസ നിയമങ്ങളില്‍ വന്ന മാറ്റമാണ് ഐറിഷ് ബിസ്നസ്സുകാരെ യു.കെ യിലെ തൊഴിലാളികളെ വാടകയ്ക്ക് എടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.

അതേസമയം അയര്‍ലണ്ടിലെ തൊഴിലവസരങ്ങള്‍ 2016 ന്റെ രണ്ടാം പാദത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി; 2017 ഉണ്ടായ തൊഴിലവസരങ്ങളുടെ ഇരട്ടിയാണ് ഇത്. ഐടി, അകൗണ്ടിങ്, സയന്‍സ്, എന്‍ജിനിയറിങ്, ഫിനാന്‍സ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്ളത്.

2016 ന്റെ തുടക്കത്തില്‍ തൊഴില്‍ മേഖലയിലുണ്ടായ വാര്‍ഷിക വളര്‍ച്ചക്കുറവ് മാറ്റി നിര്‍ത്തിയാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്നു. വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 7 ശതമാനത്തില്‍ നിന്നും 10 ശതമാനമായി ഇത് വര്‍ദ്ധിക്കുകയും ചെയ്തു. ഏറ്റവും ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയത് അകൗണ്ടന്‍സി, ഫിനാന്‍സ്, ബാങ്കിങ്, മേഖലകളിലാണ്.

തൊഴിലന്വേഷകരും തൊഴില്‍ ദാതാവും തമ്മില്‍ വലിയ അന്തരം നിലനില്ക്കുന്നു. തൊഴിലന്വേഷകരുടെ ബുദ്ധിസാമര്‍ത്ഥ്യം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത് പൊരുത്തക്കേടുകള്‍ ഉണ്ടാക്കുന്നുണ്ടെന്നും ട്രിനിറ്റി കോളേജിലെ സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ റൊണാന്‍ ലിനോസ് അഭിപ്രായപ്പെടുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: