മറന്നു വെച്ച മൊബൈലെടുക്കാനുള്ള ഒബാമയുടെ ഓട്ടം വൈറലാകുന്നു

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ പുതിയ പ്രസിഡന്റിന്റെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ തകൃതിയായി നടക്കുമ്പോഴും ജനങ്ങള്‍ ഇപ്പോഴും നിലവിലെ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പിന്നാലെ തന്നെ. ജനകീയ പ്രസിഡന്റിന്റെ പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയാകളില്‍ തരംഗമാകുന്നത്.

https://youtu.be/x9wOu3qrdGA

വൈറ്റ് ഹൗസില്‍ നിന്ന് യാത്രക്കായി ഇറങ്ങുന്ന ഒബാമ തനിക്കായി കാത്ത് നില്‍ക്കുന്നവരുടെ നേരെ കൈവീശി കാണിച്ച് പകുതി ദുരം വന്നപ്പോഴാണ് തന്റെ ഫോണ്‍ മറന്നു വെച്ച കാര്യം അറിയുന്നത്. പോക്കറ്റില്‍ പരതിനോക്കി ഫോണ്‍ എടുത്തിട്ടില്ല എന്ന മനസ്സിലാക്കിയ ഉടനെ ഒരു സാധാരണക്കാരനെപ്പോലെ തിരിച്ചോടുന്നു. തന്റെ ഫോണുമെടുത്ത് തിരിച്ചിറങ്ങി വീണ്ടും കൈ വീശി കാണിച്ച് വിമാനത്തിലേക്ക് കയറുന്നു. ഇക്കാലത്ത് മൊബൈല്‍ ഫോണ്‍ മറന്നു വെച്ചാല്‍ ആരാണ് തിരിച്ചോടാത്തത്. അമേരിക്കന്‍ പ്രസിഡന്റ് ആണെങ്കില്‍ പോലും മറവി ഉണ്ടാകാം.

സിഎന്‍ബിസി ന്യുസ് മാധ്യമ പ്രവര്‍ത്തകനായ സ്റ്റീവ് കോപാക് ആണ് ഈ വീഡിയോ പുറത്ത് വിട്ടത്. അടുത്തിടെ വിമാനത്തിലേക്ക് കയറുന്നതിനിടെ ഒബാമ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ കാത്ത് നിന്ന് കൈകൊട്ടി വിളിക്കുന്ന വീഡിയോയും നവമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: