ഫുഡ്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഗ്രീന്‍കാര്‍ഡ് ഗലാനോയ്ക്ക് സ്വന്തം

മിലാന്‍ : ഫുട്ബോളില്‍ പരുക്കന്‍ കളി പുറത്തെടുത്താല്‍ റഫറി കളിക്കാര്‍ക്ക് നേരെ മഞ്ഞ കാര്‍ഡും, ചുവപ്പ് കാര്‍ഡുമൊക്കെ ഉയര്‍ത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ചരിത്രത്തിലാദ്യമായാണ് ഒരു ഫുഡ്‌ബോള്‍ കളിക്കാരന് പച്ച കാര്‍ഡ് ലഭിക്കുന്നത്. ഗ്രൗണ്ടിലെ മാന്യതയ്ക്കാണ് ഗ്രീന്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിലാനില്‍ വെച്ച് നടന്ന ഇറ്റാലിയന്‍ ലീഗില്‍ വിസെന്‍സയും വിച്യുസ് എന്റെലയുമായി തമ്മിലുള്ള മത്സരത്തിനിടയിലാണ് വിസെന്‍സയുടെ താരം ക്രിസ്റ്റ്യന്‍ ഗലാനോ ചരിത്രത്തിലെ ആദ്യ ഗ്രീന്‍ കാര്‍ഡ് നേടിയത്.

https://youtu.be/oTkPi3Qdf-Y

കളിക്കളത്തിലെ മാന്യതയ്ക്കായതിനാല്‍ ഗ്രീന്‍ കാര്‍ഡ് കിട്ടിയതില്‍ ഗലാനോയ്ക്ക് അഭിമാനിക്കാം. മത്സരത്തിനിടെ റഫറി മാര്‍ക്കോ മെയ്നാര്‍ദി വിസെന്‍സയ്ക്ക് അനുകൂലമായി കോര്‍ണര്‍ കിക്ക് അനുവദിച്ചപ്പോള്‍ അത് ഗോള്‍ കിക്കാണെന്ന് തിരുത്തിയാണ് ഗലാനോ തന്റെ മാന്യത തെളിയിച്ചത്. കളി കഴിഞ്ഞു അവസാന വിസില്‍ മുഴക്കിയപ്പോഴാണ് റഫറി ഗലാനോയ്ക്ക് ഗ്രീന്‍ കാര്‍ഡ് കാണിച്ചത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: