ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് എതിരെ വിജിലന്‍സ് അന്വേഷണം

 

ആനക്കൊമ്പുകള്‍ അനധികൃതമായി കൈവശം കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ അന്വേഷണം നടത്താന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയവര്‍, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

2011 ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നടന്ന റെയ്ഡിലാണ് അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇത് താന്‍ വില കൊടുത്ത് വാങ്ങിയതാണെന്ന വാദം തള്ളിയാണ് അന്ന് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ആനക്കൊമ്പ് കൈമാറ്റവും വിലകൊടുത്ത് വാങ്ങുന്നതും നിയമപരമല്ലെന്നും ഇത്തരമൊരു നിയമം നിലവിലുണ്ടായിട്ടും പ്രതി പ്രമുഖനായതിനാല്‍ സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കി കൊണ്ട് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉത്തരവ് പുറത്ത് വന്നിരുന്നു. നിലവിലുള്ള വന നിയമങ്ങള്‍ക്ക് വിരുദ്ധമാണിത്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇതിനു വേണ്ട ഉത്തരവ് നല്‍കിയത്. ഇതിനു പിന്നിലും അഴിമതി നടന്നിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനും തിരുവഞ്ചൂരിനും എതിരെ അന്വേഷണം നടത്തി ഡിസംബര്‍ 13 ന് അകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: