ഡബ്‌ള്യു.എം.സി ചലഞ്ചേഴ്‌സ് കപ്പ് ; ബിന്‍സണ്‍ വിമല്‍ ,റെഡ്ഡി റോജിന്‍ സഖ്യം ജേതാക്കള്‍

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സും ഡബ്ലിന്‍ ചലഞ്ചേഴ്‌സ് ബാഡ്മിന്റണ്‍ ക്ലബും ചേര്‍ന്ന് ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററില്‍ നടത്തിയ ‘ഡബ്‌ള്യു.എം.സി ചലഞ്ചേഴ്‌സ് കപ്പ്’ ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ അയര്‍ലന്‍ഡിലും യു.കെ യിലുമുള്ള വിവിധ ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളാണ് നടന്നത്.

ലീഗ് വിഭാഗത്തില്‍ ബിന്‍സണ്‍ തമ്പി വിമല്‍ വര്‍ഗീസ് സഖ്യവും ,ലെഷര്‍ വിഭാഗത്തില്‍ ശ്രീനിവാസ് റെഡ്ഡി റോജില്‍ സക്കറിയ സഖ്യവും ഡബ്‌ള്യു.എം.സി ചലഞ്ചേഴ്‌സ് ട്രോഫിയും,250 യൂറോയുടെ ക്യാഷ് പ്രൈസും നേടി ജേതാക്കളായി. ലീഗ് വിഭാഗത്തില്‍ അജിത് ജോസ് ഫിലിപ്പ്‌സണ്‍ ചെറിയാന്‍ സഖ്യവും, ലെഷര്‍ വിഭാഗത്തില്‍ നവീന്‍ പോള്‍ജോഷി പൗലോസ് സഖ്യവും റണ്ണേഴ്‌സ് അപ്പ് ട്രോഫിയും 100 യൂറോ ക്യാഷ് പ്രൈസും നേടി.
സമാപന സമ്മാനദാന ചടങ്ങില്‍ ഡബ്‌ള്യു.എം.സി , ഡബ്ലിന്‍ ചലഞ്ചേഴ്‌സ് ക്ലബ് ഭാരവാഹികള്‍ ട്രോഫികളും സമ്മാന വിതരണവും നടത്തി, ബാബു ജോസഫ് നന്ദിയും രേഖപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: