ഇന്ത്യന്‍ എംബസിയിലേക്കുള്ള പാകിസ്ഥാന്‍ സംഘടനയുടെ റാലി പൊളിഞ്ഞു

ഡബ്ലിന്‍ : കാശ്മീര്‍ വിഷയത്തെ ചൊല്ലി ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയിലേക്ക് ഇന്ത്യാ വിരുദ്ധ റാലി നടത്തി പാകിസ്ഥാന്‍ സംഘടന. ഡബ്ലിന്‍ കാശ്മീര്‍ റാലി എന്ന പേരില്‍ നടത്തിയ ഈ പരിപാടിയ്ക്ക് നേതൃത്വം നല്‍കിയത് ഐറിഷ് പാകിസ്ഥാനി ഫൗണ്ടേഷനാണ്. ഇന്ത്യന്‍ ഭരണകൂടം കാശ്മീരികളെ പീഡിപ്പിക്കുവെന്ന കുപ്രചാരണമാണ് റാലിയിലൂടെ ഈ സംഘടന നടത്തിയത്,

സോഷ്യല്‍ മീഡിയകളിലൂടെ ഇന്ത്യന്‍ ജനതയെയും ഇന്ത്യന്‍ പ്രധാനമന്ത്രിയെയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇടുന്ന ഈ സംഘടന മറ്റുള്ളവരുടെ മുന്‍പില്‍ സ്വയം അപഹാസ്യരാവുകയാണെന്നാണ് ജനപക്ഷം. അയര്‍ലണ്ടില്‍ സാമുദായിക ദ്രുവീകരണം നടത്താനുള്ള പാക്ക് ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും ഇന്ത്യന്‍ ജനത നേരത്തെ പ്രതികരിച്ചിരുന്നു.

ഡബ്ലിനിലെ ഡബിള്‍ ട്രീ ഹില്‍ട്ടണില്‍ നിന്നും മൂന്ന് മണിയോടെയാണ് ഇന്ത്യന്‍ എംബസിയിലേക്കുള്ള റാലി ആരംഭിച്ചത്. ഏകദേശം തൊണ്ണൂറോളം പേര്‍ പങ്കെടുത്ത ഈ റാലിയെ ഇന്ത്യന്‍ എംബസിക്കു മുന്നിലുണ്ടായിരുന്ന ഗാര്‍ഡ തടഞ്ഞു. ഇന്ത്യന്‍ എംബസിയുടെ പ്രവേശന കവാടം അടച്ചിരുന്നില്ല. ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയ ഇവര്‍ കാശ്മീര്‍ പ്രശ്‌നങ്ങളെ അനുകൂലിക്കുകയും ചെയ്തു.

അതേസമയം അയര്‍ലന്റിലെ ഒരു മീഡിയയും പാകിസ്ഥാന്‍ സംഘടന നടത്തിയ റാലി കാര്യമായി എടുക്കാതെ തള്ളിക്കളയുകയായിരുന്നു. ഇന്ത്യന്‍ എംബസിയും റാലിക്കെതിരെ പ്രതികരിച്ചില്ല, മാത്രമല്ല ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഭൂരിഭാഗം പ്രവാസികളും റാലിയോട് പ്രതികരിച്ചിട്ടില്ല. കുറച്ച് സമയത്തെ പ്രകടനത്തിന് ശേഷം അവര്‍ പിരിഞ്ഞു പോവുകയുണ്ടായി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: