ഇന്ത്യയെ പ്രശംസിച്ച് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രകീര്‍ത്തിച്ച് യു എസിലെ ഇന്ത്യന്‍ വംശജരുടെ വോട്ട് നേടാന്‍ ഡൊണാള്‍ഡ് ട്രംപ്. യു എസിലെ റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യം സംഘടിപ്പിച്ച ജീവകാരുണ്യ പരിപാടിയിലാണ് ട്രംപ് വോട്ട് ചോദിച്ച് എത്തിയത്. അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായി ഉറ്റമിത്രമാകുമെന്നും അദ്ദേഹം പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയെ അതിവേഗത്തിലാണ് വികസന പാതയില്‍ എത്തിച്ചത്. മോദിയിലും ഇന്ത്യയിലും എനിക്ക് ഉറച്ച വിശ്വാസമുണ്ട്”. ഉര്‍ജ്ജസ്വലനായ മോദിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യയോടും ഹിന്ദുക്കളോടും എനിക്ക് ആരാധനയുണ്ട്. മുംബൈ എന്റെ ഇഷ്ടനഗരമാണ്”. ഇന്ത്യക്കെതിരെ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ അപലപിച്ച അദ്ദേഹം ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമുണ്ടെന്ന് പ്രഖ്യപിക്കുകയും ചെയ്തു.

എവിജി ഗ്രുപ്പിന്റെ ചെയര്‍മാനും സിഇഒ യുമായ ശലഭ്കുമാര്‍ നേതൃത്വം നല്‍കുന്ന റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യമാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെ പങ്കെടുപ്പിച്ചുള്ള പരിപാടി സംഘടിപ്പിച്ചത്. ബോളിവുഡ് നടന്‍ അനുപം ഖേര്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോ സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രദര്‍ശിപ്പിച്ചു. പ്രഭുദേവ, ശ്രെയ സരണ്‍ തുടങ്ങിയ താരങ്ങളുടെ നൃത്തവും പരിപാടിക്ക് തിളക്കമേകി.

 
എ എം

Share this news

Leave a Reply

%d bloggers like this: