ഇന്ത്യ സന്ദര്‍ശനത്തിന് ഒരുങ്ങി തെരേസ മേയ്

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഇന്ത്യ സന്ദര്‍ശനത്തിനായി നവംബര്‍ ആറിന് എത്തും. യൂറോപ്പിന് പുറത്തുള്ള തെരേസയുടെ ആദ്യ സന്ദര്‍ശനമാണ് ഇന്ത്യയിലേത്. മൂന്ന് ദിവസത്തെ ഈ സന്ദര്‍ശനത്തില്‍ തെരേസ മേയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് ഇന്ത്യ-യുകെ ടെക്ക് ഉച്ചകോടി ഉത്ഘാടനം ചെയ്യും.

ബ്രക്സിറ്റിന് ശേഷമുള്ള ഇന്ത്യ-യുകെ ബന്ധങ്ങള്‍ക്ക് നിര്‍ണ്ണായകമായേക്കാവുന്ന കൂടിക്കാഴ്ച്ച ആയിരിക്കും ഇത്. നേരത്തെയുള്ള കുടിക്കാഴ്ചകളില്‍ വലിയ വ്യവസായ സംരംഭങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തതെങ്കില്‍ ഇനിയുള്ള ചര്‍ച്ചകളില്‍ ചെറുകിട കച്ചവടക്കാരെയായിരിക്കും ലക്ഷ്യം വയ്ക്കുന്നതെന്ന് മോദി പറഞ്ഞു കഴിഞ്ഞു. ബ്രക്സിറ്റ് വോട്ടിന് ശേഷം ബ്രിട്ടീഷ് മാര്‍ക്കറ്റുകളില്‍ ഇന്ത്യക്കാരുടെ ആത്മ വിശ്വാസം വീണ്ടെടുക്കുന്നനുള്ള ചര്‍ച്ചകള്‍ക്കും ഈ സന്ദര്‍ശനം അവസരമൊരുക്കും.

ഏകദേശം 1.5 മില്യണ്‍ ഇന്ത്യന്‍ വംശജരാണ് ബ്രിട്ടനില്‍ ഉള്ളത്. 100,000 ത്തോളം ആളുകള്‍ ജോലിചെയ്യുന്നത് ഇന്ത്യക്കാരുടെ കമ്പനികളിലാണ്. കഴിഞ്ഞ വര്‍ഷം 140 തോളം പ്രോജക്ടുകളില്‍ നിന്ന് 7,105 തൊഴിലവസരങ്ങളാണ് യുകെ ഒരുക്കിയത്.

ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക വകുപ്പും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും ചേര്‍ന്നാണ് ഗവേഷണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ശാസ്ത്ര വകുപ്പ് മന്ത്രിയും ചടങ്ങിനെത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തിലാണ് സംയുക്തമായ ഉച്ചകോടി തീരുമാനിച്ചത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: