ചന്ദ്രനില്‍ ദൂരദര്‍ശിനി സ്ഥാപിക്കാന്‍ ഒരുങ്ങി ഇന്ത്യ

പ്രപഞ്ച രഹസ്യങ്ങളുടെ ചുരുള്‍ അഴിക്കാന്‍ ചന്ദ്രനെ കുട്ടുപിടിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ബഹിരാകാശ സംഘടനയായ ഐഎസ്ആര്‍ഒ. ചന്ദ്രനില്‍ സ്ഥാപിക്കാന്‍ പോകുന്ന ദുരദര്ശിനിയുടെ സഹായത്തോടെ ഇനി പ്രപഞ്ച പഠനം എളുപ്പമാകും. ചന്ദ്രനില്‍ ടെലിസ്‌കോപ്പ് സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ ഒരു അന്താരാഷ്ട്ര സംഘടനയുമായി ആരംഭിച്ചതായി ഐഎസ്ആര്‍ഒ മേധാവി കിരണ്‍കുമാര്‍ അറിയിച്ചു.

വിദൂര പ്രപഞ്ചം ഭൂമിയില്‍ നിന്ന് നിരീക്ഷിക്കാന്‍ ഇവിടുത്തെ അന്തരീക്ഷം തടസ്സമാകുന്നു. എന്നാല്‍ ചന്ദ്രനില്‍ അന്തരീക്ഷമില്ല എന്നതാണ് ടെലിസ്‌കോപ് സ്ഥാപിക്കാം എന്ന ആശയത്തിന് പിന്നില്‍.നാല് ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാന്‍ ശേഷിയുള്ള ജി എസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്റെ വിക്ഷേപണവും ഈ വര്‍ഷം നടത്തും.

അമേരിക്കയിലെ വെസ്റ്റ് വെര്‍ജിനിയായില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ സംവിധാനം ബാഗ്ലുരിലിരുന്ന് നിയന്ത്രിക്കുന്നുണ്ട്. ഇതിനു സമാനമായ സംവിധാനമാണ് ചന്ദ്രനിലും ഒരുക്കാന്‍ പോകുന്നത്.

 
എ എം

Share this news

Leave a Reply

%d bloggers like this: