ഐറിഷ് രക്ത ബാങ്കിന്റെ സേവനം നിലയ്ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്:

ഡബ്ലിന്‍: അയര്‍ലണ്ടില്‍ രക്തം വിതരണം നിലയ്ക്കുന്ന അവസ്ഥയിലെന്നു റിപ്പോര്‍ട്ടുകള്‍. വരുന്ന ആഴ്ചകളിലേക്കു 1,500 രക്ത ദാതാക്കളെ അത്യാവശ്യമായി ലഭിച്ചാല്‍ മാത്രമേ നിലവില അവസ്ഥ തരണം ചെയ്യാന്‍ കഴിയു എന്നാണ് ഐറിഷ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്റെ അറിയിപ്പ്. ഹോസ്പിറ്റലുകളിലേക്കു രക്തത്തിന്റെ ആവശ്യം കൂടിയതും, രക്ത ദാതാക്കളുടെ എണ്ണം കുറഞ്ഞതുമാണ് പ്രശ്‌നം സങ്കീര്ണമാക്കിയതെന്നു ഐ.ബി.ടി.എസ്. ഡയറക്ടര്‍ പോല്‍ മെക് കെന്നി പറഞ്ഞു.

ഒ നെഗറ്റീവ്, ഒ പോസിറ്റീവ് രക്ത ഗ്രൂപ്പുകളില്‍ ഉള്ളവര്‍ രക്തദാനത്തിന് തയ്യാറാകണമെന്നാണ് അറിയിപ്പ്. വെറും 3 ശതമാനം മാത്രം രക്തദാനം നല്‍കുന്നത് രക്തത്തിന്റെ അപര്യാപ്തതക്ക് കാരണമാകുന്നു. ലോകോത്തരമായ രക്തദാന ബോധവത്കരണ പരിപാടിയില്‍ അംഗമായ ഐറിഷ് രക്ത ബാങ്ക് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 30 ശതമാനത്തോളം രക്തദാതാക്കളില്‍ കുറവ് രേഖപ്പെടുത്തുന്നു. അയര്‍ലണ്ടില്‍ രക്തം നല്‍കുന്നവര്‍ക്ക് വയസ്സ് പരിമിതി ഉള്ളതും പ്രശ്‌നം രൂക്ഷമാക്കുന്നു.

IBTS ന്റെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ രക്തദാനത്തിന്റെ പ്രചാരണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. 18-32 വയസ്സ് പ്രായമുള്ളവരില്‍ നിന്ന് രക്തം ശേഖരിക്കാനാണ് പരിപാടി. ഗേ മെന്‍ രക്തം നല്‍കുന്നത് അയര്‍ലണ്ടില്‍ നിരോധിച്ചത് രക്തം ലഭിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നാണ് അഭിപ്രായം. അടുത്ത ജനുവരി മുതല്‍ ഒരു വര്‍ഷക്കാലം മുന്‍പ് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാത്ത ഗേ മെന്‍-നു രക്തം നല്കാന്‍ അനുമതി ലഭിക്കുമെന്ന് IBTS അറിയിച്ചു. HIV ബാധ പലരിലും സ്ഥിതീകരിച്ചതിനാലാണ് ഇവര്‍ക്ക് പരിധി ഏര്‍പ്പെടുത്തിയത്. ഇത്തരത്തില്‍ കര്‍ശന നിയന്ത്രണമുള്ളതുകൊണ്ട് 2011-നു ശേഷം അയര്‍ലണ്ടില്‍ HIV ബാധിതരുടെ എണ്ണത്തില്‍ വളരെ കുറവ് രേഖപ്പെടുത്തിയിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: