ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിട്ട് ഐ എസ് ഐ

ഇന്ത്യയിലെ 6 പ്രമുഖ നഗരങ്ങളെ ആക്രമിക്കാന്‍ ഐഎസ്ഐ ഭീകര സംഘടനകളുടെ സഹായം തേടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഉറി ഭീകരാക്രമണത്തിന് പകരമായി നിയന്ത്രണരേഖ മറികടന്ന് പാക്ക് അധിനിവേശ കാശ്മീരിലെ ഭീകര ക്യാംപുകള്‍ ഇന്ത്യന്‍ സേന ആക്രമിച്ചതിന് പകരം വീട്ടാനാണ് പാകിസ്ഥാന്റെ ശ്രമം. ഓപ്പറേഷന്‍ ക്‌ളീന്‍ ഹാര്‍ട്ട് എന്ന പേരിലാണ് ആക്രമണ പദ്ധതി തയാറാക്കുന്നത്.

അതേസമയം ഏതൊക്കെ നഗരങ്ങളെയാണ് ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് പുറത്ത് വിട്ടിട്ടില്ല. ബംഗ്ലാദേശിലെ ഭീകര സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പേരാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ദേശീയ മാധ്യമമായ ഇന്ത്യ ടിവിയാണ് വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്. എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ ആക്രമിക്കാന്‍ നിരവധി ഭീകരര്‍ക്ക് ബംഗ്ലാദേശിലെ ഭീകര ക്യാംപുകളില്‍ ഈ വര്‍ഷം പരിശീലനം നല്‍കിയിരുന്ന വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ ലഭിച്ചിരുന്നു. ആയുധ പരിശീലനം കൂടാതെ ഇന്ത്യന്‍ സൈനികരെ എങ്ങനെ നേരിടണമെന്ന പരിശീലനവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഈ വിവരങ്ങള്‍ റോ, ഐബി, ഇറ്റലിജെന്‍സ് വിഭാഗം, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവര്‍ക്ക് കൈമാറിയിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: