ജയിച്ചാല്‍ മാത്രം ഫലം അംഗീകരിക്കുമെന്ന ട്രംപിന്റെ പ്രസ്ഥാവന വിവാദത്തില്‍

വാഷിംങ്ടണ്‍ : താന്‍ ജയിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയുള്ളു എന്ന ട്രംപിന്റെ പ്രസ്ഥാവന വിവാദമാകുന്നു. ട്രംപിന്റേത് അപകടകരമായ പ്രസ്ഥാവനയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇതിനോട് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും എന്നാല്‍ നിയമപരമായി ചോദ്യം ചെയ്യേണ്ടി വന്നാല്‍ അത് ചെയ്യുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞു ട്രംപ് തടിയൂരുകയും ചെയ്തു.

മിയാമിയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ തെരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപിന്റെ പ്രസ്ഥാവനയെ ഒബാമ രൂക്ഷമായി വിമര്‍ശിച്ചത്. ട്രംപിന്റെ പരാമര്‍ശം അമേരിക്കന്‍ ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്നതാണ്. ജനങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതുമാണ്. ഇത് ശത്രുക്കള്‍ക്ക് അമേരിക്കയെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുന്നതിന് കാരണമായി തീരുമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ വിവാദ പ്രസ്ഥാവനക്കെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണും രംഗത്തെത്തി. ജനാധിപത്യത്തിന് വെല്ലുവിളിയാണ് ട്രംപിന്റെ പ്രസ്ഥാവനയെന്ന് ഹിലരി പ്രതികരിച്ചു. അമേരിക്കന്‍ ജനാധിപത്യത്തെ സംശയത്തിലാക്കുന്നത് ശരിയല്ലെന്ന് ഒബാമയുടെ പത്‌നി മിഷേലും പ്രതികരിച്ചു.

 
എ എം

Share this news

Leave a Reply

%d bloggers like this: