ഓണ്‍ലൈന്‍ സന്ദേശ കൈമാറ്റത്തില്‍ ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

അയര്‍ലന്‍ഡ്: ഉപഭോക്താക്കളുടെ അവകാശങ്ങളായ സ്വകാര്യതയും അഭിപ്രായ പ്രകടന സ്വന്ത്രവും കാത്ത് സൂക്ഷിക്കാന്‍ സാങ്കേതിക കമ്പനികളോട് ആവശ്യപ്പെട്ട് ആന്‍സസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്ത് വന്നു. ഇടയ്ക്കിടയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റം വ്യക്തി സ്വാതന്ത്യത്തെ ഹനിക്കുന്നതായി സംഘടനാ വ്യക്തമാക്കി. ആംനസ്റ്റിയുടെ അയര്‍ലന്‍ഡ് എക്‌സികുട്ടീവ് ഡയറക്റ്റര്‍ കോം ഓ ഗോര്‍മന്‍ ആണ് ഈ കാര്യം ആവശ്യപ്പെട്ടത്.

ടെക്നോളജി കമ്പനികള്‍ ഉപഭോക്താക്കളുടെ സ്വകാര്യത കാത്തു സൂക്ഷിക്കുന്ന റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഫേസ്ബുക്, ആപ്പിള്‍ എന്നിവയുടെ സര്‍വ്വീസുകളാണ്. എന്നാല്‍ പുറകില്‍ നില്‍ക്കുന്നത് ടെന്‍സെന്റും, സ്‌നാപ്ചാറ്റും ആണ്. മൈക്രോ സോഫ്റ്റ് മനുഷ്യാവകാശം കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിലും ‘സ്‌കൈപ്പ്’ എന്ന ഓണ്‍ലൈന്‍ മെസ്സേജിങ് ആന്‍ഡ് വീഡിയോ സര്‍വ്വീസ് – എന്‍ക്രിപ്ഷന്‍ സര്‍വ്വീസില്‍ ഒരുപാടു പിന്നിലാണ്. 100-ല്‍ 40 ആണ് സ്‌കൈപ്പിന്റെ റേറ്റിംഗ്.

ഇത്തരം മെസേജിങ് സര്‍വീസുകള്‍ നിര്‍ബന്ധമായും ഏന്‍ഡ് ടു ഏന്‍ഡ് ഇന്‍സ്‌ക്രിപ്ഷന്‍ സംവിധാനം ഉപയോഗപ്പെടുത്തണം എന്ന് സംഘടനാ വ്യക്തമാക്കി. അടുത്തിടെ വാട്‌സാപ്പ് ഈ സര്‍വീസ് സഭ്യമാക്കിയിട്ടുണ്ട്. സന്ദേശം അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം വായിക്കാന്‍ പറ്റുന്ന സേവനങ്ങളാണ് ഏന്‍ഡ് ടു ഏന്‍ഡ് എന്‍ക്രിപ്ഷന്‍.

എ എം

Share this news

Leave a Reply

%d bloggers like this: