ഐറിഷ് സിറ്റിസണ്‍ഷിപ് നേടാന്‍ യു.കെ പൗരന്മാരുടെ നീണ്ട നിര

അയര്‍ലന്‍ഡ്: അയര്‍ലണ്ടില്‍ താമസിക്കുന്ന ബ്രിട്ടീഷുകാര്‍ ഐറിഷ് പൗരത്വം നേടാന്‍ തിടുക്കം കൂട്ടുന്നു. ബ്രക്സിറ്റ് നിലവില്‍ വന്ന സാഹചര്യത്തില്‍ യു.കെ-യില്‍ നിന്നുള്ളവര്‍ക്ക് യൂറോപ്പ്യന്‍ യൂണിയനുകളില്‍ ജീവിക്കാനും, ജോലി തേടാനുമുള്ള അവസരങ്ങള്‍ നഷ്ടപ്പെടുകയാണ്. ബ്രിട്ടീഷ് പൗരത്വമുള്ളവര്‍ക്കു അയര്‍ലന്‍ഡ് പോലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാമെങ്കിലും ജോലി, വിദ്യാഭ്യാസം, വിവാഹം ഇവയെല്ലാം ബുദ്ധിമുട്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്. 2015-ല്‍ 10 ഐറിഷ് പൗരത്വ അപേക്ഷകള്‍ ലഭിച്ചപ്പോള്‍ 2016-ല്‍ 117 ആയി ഇത് ഉയര്‍ന്നു.

ലണ്ടനിലെ ഐറിഷ് എംബസിയില്‍ പാസ്സ്പോര്‍ട്ട് അപേക്ഷകളും പെരുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യു.കെ-യില്‍ നിന്നും മാത്രം 6,710 അപേക്ഷകളാണ് ലഭിച്ചത്. നോര്‍ത്തേണ്‍ അയര്‍ലണ്ടുകാരും ഐറിഷ് പാസ്സ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുന്നതില്‍ മുന്‍പിലാണ്. 2015-ല്‍ ലഭിച്ച അപേക്ഷകളേക്കാള്‍ മൂന്നു മടങ്ങു കൂടുതലാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ഐറിഷ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് യുറ്റോപ്പില്‍ എവിടെയും സഞ്ചരിക്കാം എന്നതുകൊണ്ടാണ് അപേക്ഷകള്‍ വര്‍ധിക്കുന്നത്. ഐറിഷ് പാസ്സ്പോര്‍ട്ട് ഓഫീസുകളില്‍ 100-ഓളം പുതിയ ജോലിക്കാരെ ഇതിനകം നിയമിച്ചു കഴിച്ചു. ഐറിഷ് ഫോറിന്‍ ബെര്‍ത്ത് രജിസ്റ്ററിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

വിദേശ സ്ത്രീകള്‍ അയര്‍ലണ്ടില്‍ കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ ജനിക്കുന്ന കുഞ്ഞിന് ഐറിഷ് പൗരത്വം ലഭിക്കുന്നു എന്നതാണ് ഈ വര്‍ധനവിന് കാരണം. പോസ്റ്റ് ബ്രക്സിറ്റ് നിയമങ്ങളിലെ ബുദ്ധിമുട്ടുകള്‍ കാരണം അയര്‍ലണ്ടിലെത്തുന്ന യു.കെ-പൗരന്മാര്‍ ഇവിടെത്തന്നെ ജീവിതം തുടരാനാണ് ഇഷ്ടപ്പെടുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: