അയര്‍ലണ്ടില്‍ ആദ്യ പ്രസവത്തില്‍ സിസേറിയന്‍ ശസ്ത്രക്രിയ ചെയ്യുന്നവരുടെ എണ്ണം പെരുകുന്നു

അയര്‍ലണ്ടില്‍ 30 ശതമാനത്തോളം പ്രസവങ്ങളും നടക്കുന്നത് സിസേറിയനിലൂടെയാണെന്ന് പുതിയ പഠനങ്ങള്‍. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ സിസേറിയന്‍ ശസ്ത്രക്രിയ ചെയ്യുന്നവരുടെ എണ്ണത്തില്‍ 4 മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 1984 ല്‍ 7 ശതമാനവും, 1993 ല്‍ 13 ശതമാനവും വര്‍ദ്ധനവ് ഉണ്ടായിരുന്നത് 2014 ആയപ്പോഴേക്കും 30 ശതമാനമായി വര്‍ധിച്ചു.

അമ്മയാകാനുള്ള ശരാശരി പ്രായം കുട്ടിയതോടെയാണ് സിസേറിയന്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 1999 ന് ശേഷം ആദ്യപ്രസവത്തിനുള്ള ശരാശരി പ്രായം 30 വയസ്സില്‍ നിന്ന് 32 വയസ്സായി ഉയര്‍ന്നു. 35 ശേഷവും ആദ്യപ്രസവത്തിനുള്ള സാധ്യത അഞ്ചില്‍ ഒന്ന് എന്നതില്‍ നിന്ന് മുന്നില്‍ ഒന്ന് ആയി കൂടി. പ്രായമേറിയവരിലുള്ള സിസേറിയന്‍ ശസ്ത്രക്രിയ അപകട ശതമാനം വര്‍ദ്ധിപ്പിക്കുന്നതാണെന്നും പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നു.

പ്രായം കൂടുന്തോറും ശരീരത്തിനും മനസ്സിനും പക്വത വരുമെന്നാണ് പെതുവെയുള്ള ധാരണ. എന്നാല്‍ പ്രായം ഉയരുമ്പോള്‍ സങ്കീര്‍ണ്ണത കൂട്ടുന്ന പ്രകൃയകളാണ് ഗര്‍ഭവും പ്രസവവും. ആദ്യ ഗര്‍ഭം 30 വയസ്സിന് മുകളിലായാല്‍ അത് എല്‍ഡര്‍ലി പ്രെഗ്‌നന്‍സി അല്ലെങ്കില്‍ ഹൈ റിസ്‌ക്ക് പ്രെഗ്‌നന്‍സി ആയിടാന്‍ കണക്കാക്കുന്നത്.

അയര്‍ലണ്ടിലെ ആശുപതികളില്‍ സിസേറിയന്‍ ചെയ്യുന്നവരുടെ നിരക്ക് വര്‍ദ്ധിക്കുകയാണ്. സൗത്ത് ടിപ്പററിയിലെ ജനറല്‍ ഹോസ്പിറ്റല്‍, കില്‍കേന്നിയിലെ സെന്റ് ലൂക്ക് ഹോസ്പിറ്റല്‍ എന്നിവിടങ്ങളാണ് ഇവയില്‍ മുന്‍പന്തിയില്‍. ഹൊളാസ് സ്ട്രീറ്റിലെ നാഷണല്‍ മെറ്റേര്‍ണിറ്റി ഹോസ്പിറ്റലാണ് സിസേറിയന്‍ നിരക്ക് ശരാശരി കുറഞ്ഞത്.
എ എം

Share this news

Leave a Reply

%d bloggers like this: