കെറി കൗണ്‍സില്‍ 1.5 മില്യണ്‍ യൂറോ നഷ്ടപരിഹാരത്തുക നല്‍കിയെന്ന് റിപ്പോര്‍ട്ട്

കെറി: വ്യക്തിഗത ഇനത്തില്‍ പരിക്കേല്ക്കലും നാശ നഷ്ടങ്ങള്‍ക്കുമായി ഏകദേശം 1.5 മില്യണ്‍ യൂറോ കെറിയില്‍ ചെലവിടുന്നതായി റിപ്പോര്‍ട്ട്. കൗണ്‍സിലിന്റെ കീഴിലുള്ള പട്ടണങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് അപകടമോ, മറ്റു നാശനഷ്ടങ്ങളോ സംഭവിക്കുമ്പോള്‍ ഇന്‍ഷുറന്‍സിനു പുറമെ അതിന്റെ ബാധ്യത കൗണ്ടി കൗണ്‍സിലിനും കൂടിയുണ്ട്. ഇത്തരത്തില്‍ നല്ലൊരു തുക  ചെലവായതായാണ് റിപ്പോര്‍ട്ട്.

2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഉണ്ടായ ഈ നഷ്ടപരിഹാരത്തുകയെപ്പറ്റി പറയുന്നത് കെറി ഇന്ഡിപെന്ഡന്റ്‌റ് കൗണ്‍സില്‍ ബ്രണ്ടന്‍ ക്രോണിന്‍ ആണ്. കെറി കൗണ്‍സിലിന്റെ പരിധിയില്‍പ്പെട്ട പ്രധാന പട്ടണങ്ങളായ ട്രാലി, കില്ലര്‍ണി, ലിസ്റ്റോവല്‍ എന്നിവിടങ്ങളിലെ നാശനഷ്ടങ്ങളാണ് വലിയ തുകയിലെത്തിയത്. ചില കേസുകള്‍ കോടതികള്‍ കൈകാര്യം ചെയ്തപ്പോള്‍ മറ്റു ചിലതു കോടതികള്‍ക്ക് പുറത്തു വച്ച് പരിഹരിക്കപ്പെടുന്നു.

കൗണ്‍സില്‍ ഇതുവരെ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തു വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദംശങ്ങള്‍ ലഭിച്ചതിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ബ്രണ്ടന്‍ വ്യക്തമാക്കി.

എ എം

Share this news

Leave a Reply

%d bloggers like this: