കോക്ലെയര്‍ പവര്‍‌സ്റ്റേഷനിലെ ജോലിക്കാര്‍ വാക്ക് ഔട്ട് നടത്തി

കോക്ലെയര്‍: അയര്‍ലണ്ടിലെ ഏറ്റവും വലിയ പവര്‍ സ്റ്റേഷനിലെ ജോലിക്കാര്‍ വാക്ക് ഔട്ട് നടത്തി പ്രതിഷേധം രേഖപ്പെടുത്തി. പവര്‍ സൈറ്റില്‍ ഉല്ലാസ നടത്തവും, ഓട്ടവും നിര്‍ത്തലാക്കിയതാണ് തൊഴിലാളികളെ ചൊടിപ്പിച്ചത്. 50 ജോലിക്കാര്‍ ആണ് പ്രതിഷേധ വാക്ക് ഔട്ടില്‍ പങ്കെടുത്തത്.

പവര്‍ സ്റ്റേഷനിലെ സുരക്ഷയുടെ ഭാഗമായാണ് ഇത്തരം പരിപാടികള്‍ നിര്‍ത്തലാക്കിയതെന്നു ഇ.എസ്.ബി. മാനേജ്മെന്റ് വ്യക്തമാക്കുന്നുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചഭക്ഷണ ഇടവേളയിലാണ് ഒരുപറ്റം ജോലിക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.പവര്‍ സൈറ്റില്‍ റിക്രിയേഷന്‍ സൗകര്യങ്ങള്‍ നിര്‍ത്തലാക്കുന്നത് ജോലിക്കാരുടെ സുരക്ഷയെക്കരുതിയാണെന്നും ഇ.എസ്.ബി. അറിയിച്ചു.

വളരെ തിരക്കേറിയ മണിപോയിന്റ്‌റില്‍ സ്ഥിതി ചെയ്യുന്ന പവര്‍ സൈറ്റിനടുത്തു തിരക്കേറുന്നു ഒഴിവാക്കാനും, അതുവഴിയുള്ള  ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായുമാണ് പ്രസ്തുത നിരോധനം ഏര്‍പ്പെടുത്തിയത്. ഇടവേളകളില്‍ മാനസികോല്ലാസത്തില്‍ ഏര്‍പ്പെടാനുള്ള ഒരു അവസരമായിരുന്നു ഇതിലൂടെയുള്ള നടത്തവും മറ്റും. കഴിഞ്ഞ 30 വര്‍ഷത്തോളം ഇവിടെ ഒരു അപകടവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും ജോലിക്കാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: