പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഗോള്‍വേ സെന്റ് ജോര്‍ജ്ജ് ദൈവാലയത്തില്‍

മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനായിരുന്ന പരി. ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഗോള്‍വ്വെ സെന്റ് ജോര്‍ജ്ജ് സുറിയാനി ഓര്‍ത്തഡൊക്‌സ് ദൈവാലയത്തില്‍, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സെക്രട്ടറിയായ അഭി. മാത്യൂസ് മോര്‍ തീമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മ്മികത്വത്തി, ഭക്ത്യാദരപൂര്‍വാം കൊണ്ടാടുന്നു.

നവംബര്‍ മാസം ഒന്നാം തീയതി ഗോള്‍വേ ക്ലാരന്‍ബ്രിഡ്ജിലുള്ള സെന്റ് ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ (ബ്രദേഴ്‌സ് ഓഫ് ചാരിറ്റി ചാപ്പല്‍) വച്ചാണ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തപ്പെടുന്നത്.
ഒന്നാം തീയതി വൈകുന്നേരം 6 മണിയ്ക്ക് ദൈവാലയത്തിലേയ്ക്ക്ക് എഴുന്നള്ളുന്ന അഭിവന്ദ്യ തിരുമേനിയെ ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ പള്ളിയിലേയ്ക്ക് സ്വീകരിക്കുന്നതും, തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും നടത്തപ്പെടുന്ന്‌നു. 6.45 ന് വി. കുര്‍ബ്ബാന, 8.15ന് പെരുന്നാള്‍ സന്ദേശം (അഭി. തിരുമേനി), തുടര്‍ന്ന് ആശീര്‍വ്വാദം, കൈമുത്ത്, നേര്‍ച്ച വിളമ്പ് എന്നിവയാണ് കാര്യ പരിപാടികള്‍.

പെരുന്നാള്‍ ശുശ്രൂഷകളിയ്ക്ക് മുഴുവന്‍ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: