മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിന്റെ സ്ഥാനാരോഹണം നവംബര്‍ 1ന് പ്രാര്‍ത്ഥനാശംസകളോടെ ഡബ്‌ളിന്‍ സീറോ മലബാര്‍ ചര്‍ച്ച്.

യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായിപരി. പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ച ഇരിഞ്ഞാലക്കുട രൂപതാംഗമായ മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിന്റെ ഔദ്യോഗിക സ്ഥാനാരോഹണം നവംബര്‍ ഒന്നാം തിയതി റോമില്‍ വച്ച് നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മുഖ്യ കാര്‍മ്മികനായിരിക്കും

യൂറോപ്പിലെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്ന മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്ത് കഴിഞ്ഞ അഞ്ചു വര്‍ഷമായി റോമില്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ പ്രൊക്കുരേറ്ററായും റോമാ രൂപതയിലുള്ള സീറോ മലബാര്‍ വിശ്വാസികളുടെ വികാരിയായും ഇറ്റലി മുഴുവനിലുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ കോ ഓര്‍ഡിനേറ്ററായും സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. റോമിലെ പ്രൊക്കുരേറ്റര്‍ എന്ന ശുശ്രൂഷ മോണ്‍. സ്റ്റീഫന്‍ തുടരുന്നതാണ്. റോമിലുള്ള വിവിധ രാജ്യങ്ങളിലെ പ്രവാസി സമൂഹങ്ങള്‍ക്കു അജപാലന ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന വൈദികരെ പ്രതിനിധീകരിച്ച് റോമാരൂപതയിലെ പ്രസിബിറ്ററല്‍ കൗണ്‍സിലിലും അംഗമാണ് മോണ്‍. സ്റ്റീഫണ്‍.

അയര്‍ലന്‍ഡിലെ വിശ്വാസിസമൂഹത്തെ പ്രതിനിധീകരിച്ചു രണ്ട് പേര്‍ക്ക് വിശുദ്ധ കുര്‍ബാന മദ്ധ്യേ കാഴ്ച സമര്‍പ്പണത്തിനുo പുതിയ മെത്രാന് പ്രാര്‍ത്ഥനാശംസകള്‍ അര്‍പ്പിക്കാനും അവസരം നല്കുയിട്ടുണ്ട്. അയര്‍ലണ്ടിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഉണര്‍വും ഊര്‍ജ്ജവും നല്‍കുന്ന മാര്‍പ്പാപ്പായുടെ ഈ നടപടിയെ പ്രാര്‍ത്ഥനാപൂര്‍വം നോക്കി കാണുകയാണെന്നും പുതിയ അപ്പസ്‌തോലിക് വിസിറ്റേറ്ററിന് അജപാലന ശുശ്രൂഷാ കര്‍മ്മങ്ങളില്‍ കൂടുതല്‍ നിറവും ദൈവപരിപാലനയും ഉണ്ടാകുവാന്‍ പ്രര്‍ത്ഥിക്കണമെന്നും അയര്‍ലണ്ടിലെ എല്ലാ ദൈവമക്കളോടും ഡബ്ലിന്‍ സ്Iറോ മലബാര്‍ ചാപ്‌ളയിന്‍മാരായ ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: