‘സിറ്റി മ്യുസിയം അറ്റ്ലസ്’ ഐറിഷ് പ്രസിഡന്റ് ഉത്ഘാടനം ചെയ്തു

ഗാല്‍വേ: പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ്  ഇന്ന് ഗാല്‍വേയില്‍ ഐറിഷ് ഹിസ്റ്റോറിക് ടൗണ്‍ അറ്റ്ലസ് ഉത്ഘാടനം ചെയ്തു. ജെസിന്റ പ്രോണ്ടി, പോള്‍ വാല്‍ഷ് തയ്യാറാക്കിയ അറ്റ്ലസ് പബ്ലിഷ് ചെയ്തത് റോയല്‍ ഐറിഷ് അക്കാദമിയാണ്. സിറ്റി മ്യുസിയത്തില്‍ ഇന്ന് 10.30 നു ആയിരുന്നു ഉത്ഘാടന ചടങ്ങുകള്‍. അറ്റ്ലസിന്റെ നിര്‍മ്മാതാക്കള്‍ ലോബര്‍ട്ട് സ്ട്രീറ്റിലുള്ള സെന്റ് നിക്കോളാസ് ചര്‍ച്ചില്‍ പബ്ലിക്ക് ലെക്ച്ചര്‍ നടത്തി.

ഗാല്‍വേ യൂണിവേഴ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തിയ പ്രസിഡന്റ്, ടി.ജി ഫോര്‍ ന്റെ 20-ആമത്തെ ജന്മദിനാഘോഷത്തിലും പങ്കെടുത്തു. ഐറിഷ് ഭാഷ വികസനത്തിന് ഹിഗ്ഗിന്‍സ് കലാ-സാംസ്‌കാരിക മന്ത്രി ആയിരുന്നപ്പോള്‍ ചെയ്ത സംഭാവനകളും ചടങ്ങില്‍ സ്മരിച്ചു. ലൈവ് ടി.വി ഷോയും ചടങ്ങില്‍ സംഘടിപ്പിച്ചിരുന്നു. ഗാല്‍വേ യൂണിവേഴ്‌സിറ്റിയുടെ സംഭാവനകളും ചടങ്ങില്‍ ആധാരം പിടിച്ചു പറ്റി.

എ എം

Share this news

Leave a Reply

%d bloggers like this: