അപൂര്‍വ്വ രോഗത്തിന് പണം സ്വരൂപിക്കാന്‍ മാരത്തോണ്‍ നടത്തി ദമ്പതിമാര്‍

ഡബ്ലിന്‍: അപൂര്‍വ്വ രോഗത്തിന്റെ പിടിയിലായ ബന്ധുവിനെ സംരക്ഷിക്കാന്‍ മാരത്തോണ്‍ നടത്തി ദമ്പതിമാര്‍ ഡബ്ലിനിലെ കാഴ്ചയായി. മാത്യു ഷര്‍ക്കി എന്ന 14-കാരന് പ്രതേക കിടക്ക വാങ്ങാന്‍ പണം സ്വരൂപിക്കാന്‍ ആണ് ദമ്പതിമാരുടെ ഈ മാരത്തോണ്‍. പേശീ സംബന്ധമായ അസുഖമുള്ള മാത്യു വീല്‍ ചെയറിലാണ് സഞ്ചാരം. സ്‌കൂളില്‍ ഐ പാടും, എക്‌സലും ഉപയോഗിച്ചാണ് മാത്യുവിന്റെ പഠനം.

റിമോര്‍ട്ട് കണ്‍ട്രോളിലുള്ള ഹൈടെക് ബെഡിനു വില കൂടിയത് ഇവര്‍ക്ക് താങ്ങാന്‍ പറ്റാത്തതാണ് ഫണ്ടിങ്ങിനു വേണ്ടി ഇറങ്ങിത്തിരിച്ചത്. ജിലിന് മേക് എന്റ്‌റഗാര്‍ട്ട, മൈക്കല്‍ ഹില്‍മാന്‍ എന്നിവരാണ് തങ്ങളുടെ സംരക്ഷണയിലുള്ള ബന്ധു മാത്യുവിന് സഹായം ലഭിക്കാന്‍ സുമനസുകളുടെ കരുണ തേടുന്നത്. പഠിക്കാന്‍ മിടുക്കനായ മാത്യുവിനെ പരിപാലിക്കുന്ന ദമ്പതിമാര്‍ മാത്യുവിന് ഏറ്റവും നല്ല സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ബദ്ധപ്പാടിലാണ് ഇപ്പോള്‍.

എ എം

Share this news

Leave a Reply

%d bloggers like this: