ഡബ്ലിന്‍ 8-ലും, ലൂക്കനിലും വിറ്റാമിന്‍ ഡി അപര്യാപ്തത കൂടിവരുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഡബ്ലിന്‍ 8, ലൂക്കന്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡി 4 മടങ്ങു കുറവാണെന്നു റിപ്പോര്‍ട്. ഗ്രേറ്റര്‍ ഡബ്ലിന്‍ അപേക്ഷിച്ചു ഡബ്ലിന്‍ 8-ല്‍ വിറ്റാമിന്‍ അപര്യാപ്തത കൂടുതലാണ്. തണുപ്പ് കാലത്തു ഇതിന്റെ തോത് കൂടി വരികയും, അപര്യാപ്തത രോഗങ്ങളിലേയ്ക്ക് ശരീരം വീഴുകയും ചെയ്യുന്നത് ഗവേഷകര്‍ ആശങ്കയോടെയാണ് നോക്കികാണുന്നത്.

യുവാക്കളില്‍ ആണ് വിറ്റാമിന്‍ ഡി ഏറ്റവും കുറവ് കണ്ടു വരുന്നത്. 50- കഴിഞ്ഞവരിലും, സ്ത്രീകളിലും ഇതിന്റെ അളവ് യുവാക്കളെക്കാള്‍ മെച്ചപ്പെട്ടതാണ്. സൂര്യപ്രകാശത്തിന്റെ അഭാവമാണ് ഇത് പ്രധാന കാരണം ഗവേഷകര്‍ എടുത്തു കാട്ടുന്നത്. പേശികള്‍, അസ്ഥികള്‍, പല്ലു എന്നിവയുടെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ വിറ്റാമിന്‍ ഡി കൂടിയേ തീരു.

സമ്മര്‍ സീസണില്‍ ഡബ്ലിനില്‍ 10.5 ശതമാനം വിറ്റാമിന്‍ അപര്യാപ്തതയും, വിന്ററില്‍ ഇത് 15.2 ശതമാനവും അയി ഉയരുകയും ചെയ്യുന്നതായി ഡബ്ലിന്‍ ട്രിനിറ്റി കോളേജും, സെന്റ് ജെയിംസ് ഹോസ്പിറ്റലും സംയുക്തമായി നടത്തിയ പഠനം വെളിപ്പെടുത്തുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: