യൂത്ത് എംപവര്‍മെന്റ് സെമിനാര്‍ 12ന് ; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ഡബ്ലിന്‍: പുതുതലമുറയുടെ വ്യക്തിത്വവികസനത്തിന് പ്രാധാന്യം നല്‍കികൊണ്ട് മലയാളം സംഘടന ഒരുക്കുന്ന യൂത്ത് എംപവര്‍മെന്റ് സെമിനാര്‍(YES) ഡബ്ലിനിലെ പ്ലാസ ഹോട്ടലില്‍ (താല) നവംബര്‍ പന്ത്രണ്ട് ശനിയാഴ്ചയാണ്. കഴിഞ്ഞ വര്ഷം നടത്തിയ യൂത്ത് എംപവര്‍മെന്റ് സെമിനാര്‍ കുട്ടികളുടെ പങ്കാളിത്തം കൊണ്ടും, വിദഗ്ധരുടെ ക്ലാസ്സുകള്‍ കൊണ്ടും ഒട്ടേറെ ജനശ്രദ്ധ നേടിയ മലയാളത്തിന്റെ വ്യത്യസ്തമായ പരിപാടി ആയിരുന്നു. മുന്‍വര്‍ഷത്തെ സെമിനാറില്‍ നിന്നും വ്യത്യസ്തമായി ഏറെ പുതുമകളോടെയാണ് ഇത്തവണ സെമിനാര്‍ ഒരുക്കുന്നത്.

പന്ത്രണ്ട് വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു കുട്ടികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. അയര്‍ലണ്ടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അറുപതോളം കുട്ടികള്‍ ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അവശേഷിച്ച സീറ്റുകളിലേക്ക് താല്പര്യമുള്ളവര്‍ ഉടന്‍തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. www.malayalam.ie ലിങ്കിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


യുവപ്രതീക്ഷകള്‍ക്ക് കരുത്ത് പകരാന്‍ തികച്ചും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ യൂത്ത് എംപവര്‍മെന്റ് സെമിനാറിന്റെ സവിശേഷമായ പ്രത്യേകതകള്‍ ഇതില്‍ തിഞ്ഞെടുത്ത വിഷയങ്ങളും അവതരിപ്പിക്കുന്ന വ്യക്തികളുമാണ്. വ്യത്യസ്ഥമായ വ്യക്തിത്വം വിജയത്തിലേക്കുള്ള ചവിട്ടുപടി, ടാസ്‌ക് മാനേജ്‌മെന്റ്, ഇന്റര്‍നെറ്റിന്റെ ഉപയോഗവും ദുരുപയോഗവും കുട്ടികളില്‍ എന്നീ വിഷയങ്ങളാണ് ഇത്തവണ സെമിനാറിന് തിരഞ്ഞെടുത്തിട്ടുള്ളത്.

അയര്‍ലണ്ട് ഗവണ്‍മെന്റിന്റെ ഉപദേഷ്ടാവായ ശ്രീ. ഡാനിയേല്‍ രാമമൂര്‍ത്തി, അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനു അഭിമാനമായി മാറിയ ശാസ്ത്രഞന്‍ ഡോ.സുരേഷ് സി പിള്ള, ബ്ലാഞ്ജസ്റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ കമ്പ്യൂട്ടര്‍ സെക്യൂരിറ്റി വിഭാഗത്തിലെ പ്രൊഫസര്‍ മാര്‍ക്ക് കമിന്‍സ് തുടങ്ങിയ പ്രശസ്തരായ വ്യക്തികളാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. സെമിനാര്‍ രാവിലെ പത്തുമണി മുതല്‍ രണ്ടു വരെയാണ്. രാവിലെ 9.30 നു രജിസ്‌ട്രേഷന്‍ ആരംഭിക്കും. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും ബന്ധപ്പെടുക.

രാജേഷ് ഉണ്ണിത്താന്‍ 086 0866988
വി. ഡി രാജന്‍ 087 0573885
ബിപിന്‍ ചന്ദ് 089 4492321

Share this news

Leave a Reply

%d bloggers like this: