ഗ്രാമീണ മേഖല കാര്‍ഷിക രംഗത്ത് നല്‍കുന്ന സംഭവനകളെക്കുറിച്ചു ബാലിന്‍സോളില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു

ഗാല്‍വേ: അയര്‍ലണ്ടില്‍ ദേശീയ വാര്‍ഷിക എന്റര്‍പ്രൈസസ് ആഴ്ചയുടെ ഭാഗമായി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. കര്‍ഷകരും, പല മേഖലകളിലെ വിദഗ്ദ്ധരും, ഉല്പാദകരും ഉള്‍പ്പെടുന്ന സംഘം ഈ പബ്ലിക് മീറ്റിങ്ങിന്റെ ഭാഗമാകും. ഗ്രാമങ്ങളില്‍ കൃഷി എത്രത്തോളം പുരോഗതി പ്രാപിക്കുന്നുണ്ടെന്നും സംഘം വിലയിരുത്തും.

ബാങ്ക് ഓഫ് അയര്‍ലന്‍ഡ് ബാലിന്‍സോള്‍ ബ്രാഞ്ചില്‍ നാളെ വൈകിട്ട് 7.30 നു ആണ് പരിപാടി ആരംഭിക്കുന്നത്. ഗാല്‍വേ എന്റര്‍പ്രൈസസ് വീക്ക് അംബാസിഡര്‍ ഡാമിന്‍ ഡാര്‍ഡിനര്‍ പരിപാടിക്ക് തുടക്കം കുറിക്കും.

വിദഗ്ദ്ധര്‍ അടങ്ങുന്ന സംഘത്തില്‍ എം.ഇ.പി മെയ്റീഡ് മേക് ഗിന്നസ്, ഐ.ഫ്.എ ഗാല്‍വേ ചെയര്‍മാന്‍ പാറ്റ് മര്‍ഫി, ബാങ്ക് ഓഫ് അയര്‍ലണ്ടിലെ കൃഷ് വിഭാഗം തലവന്‍ ജോണ്‍ ഫിറ്റ്സ് ജെറാള്‍ഡ് എന്നിവര്‍ പങ്കെടുക്കും. കാര്‍ഷിക രംഗത്തെ നൂതന സംരഭങ്ങള്‍ കര്‍ഷകരിലെത്തിക്കാനും ഈ കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: