ആദ്യ ജയം ഹിലരിക്ക് ; മൊത്തത്തില്‍ മുന്‍തൂക്കം ട്രംപിന്

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്. അതേസമയം അകെ പുറത്ത് വന്ന ഫലങ്ങളില്‍ ഡൊണാള്‍ഡ് ട്രംപിനാണ് മുന്‍തൂക്കം. അര്‍ദ്ധരാത്രി പോളിംഗ് അവസാനിച്ചപ്പോള്‍ ട്രംപിന് 32 ഉം ഹിലരിക്ക് 25 ഉം വോട്ടുകളാണുള്ളത്.

കനേഡിയന്‍ അതിര്‍ത്തിക്കടുത്തുള്ള ന്യു ഹാംഷെയറിലെ ഒരു കൊച്ചു പട്ടണമായ ഡിക്‌സ് വിലനോച്ചാണ് പതിവ് തെറ്റിക്കാതെ അര്‍ദ്ധരാത്രി വോട്ടിങ്ങിലൂടെ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവിട്ടത്. ആകെയുള്ള 8 വോട്ടുകളില്‍ നാല് വോട്ട് ഹിലരി ക്ലിന്റണും 2 വോട്ട് ഡൊണാള്‍ഡ് ട്രംപിനും ഒരു വോട്ട് ഗ്രെ ജോണ്‍സണും ലഭിച്ചു. ആകെയുള്ള എട്ടില്‍ ഒരു എഴുത്ത് വോട്ടും ഉണ്ടായിരുന്നു. 2012 ലെ തെരെഞ്ഞെടുപ്പില്‍ ബാറാഖ് ഒബാമയ്ക്കെതിരെ പോരാടിയ മിറ്റ് റോംനിക്കായിരുന്നു എഴുത്ത് വോട്ട് കിട്ടിയത്. അര നൂറ്റാണ്ടായി ഈ ചെറു ഗ്രാമത്തില്‍ നിന്നാണ് അര്‍ദ്ധരാത്രി വോട്ട് ചെയ്ത് ആദ്യ ഫലം പുറത്ത് വിടുന്നത്.

 

എ എം

Share this news

Leave a Reply

%d bloggers like this: