അയര്‍ലണ്ടില്‍ കടല്‍ വെള്ള നിരപ്പ് കൂടിവരുന്നതായി പരിസ്ഥിതി വകുപ്പ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീ ലെവല്‍ കൂടുന്നതായി പരിസ്ഥിതി സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ വ്യതിയാനം, ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ വര്‍ദ്ധനവ്, ധ്രുവ മേഖലകളിലെ മഞ്ഞുരുക്കല്‍ എന്നിവയാണ് കടല്‍ നിരപ്പ് ഏറി വരുന്നതിനു പ്രധാനകാരണമെന്നു ഇ.പി.എ അറിയിച്ചു. അയര്‍ലണ്ടില്‍ 10 വര്‍ഷത്തില്‍ 3 സെന്റീമീറ്റര്‍ എന്ന നിരക്കില്‍ വര്‍ധിക്കുന്ന സീ ലെവല്‍ 1990-നു ശേഷം 7cm എത്തി നില്‍ക്കുകയാണ്.

ദീപ് രാജ്യമായ അയര്‍ലന്‍ഡ്, സീ ലെവല്‍ വര്‍ധിക്കുന്നത് ആശങ്കയോടെയാണ് നോക്കികാണുന്നത്. 2013-14 കാലഘട്ടത്തിലെ കൊടുങ്കാറ്റ് അത്ലാന്റിക് തീരങ്ങളില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും പരിസ്ഥിതി വകുപ്പ് വിലയിരുത്തി. യു.എന്‍ കാലാവസ്ഥ ഉടമ്പടിയുടെ ഭാഗമായി 2014 -ല്‍ തന്നെ ഹരിത ഗൃഹ വാതകങ്ങള്‍ 18% ആക്കി കുറച്ച അയര്‍ലന്‍ഡ്,  2014 മുതല്‍ 2020 വരെ 6 മുതല്‍ 7% വരെ കാര്‍ഷിക മേഖലയില്‍ നിന്നുണ്ടാകുന്ന മലിനീകരണ വാതകങ്ങള്‍ കുറച്ചു വരികയാണ്.

ഗതാഗത മേഖലയിലും മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത 15 വര്‍ഷക്കാലത്തേക്ക് പരിസ്ഥിതി മേഖലയില്‍ മലിനീകരണ നിരക്കും, ഹരിത ഗൃഹ വാതകങ്ങളും നിയന്ത്രിതമായില്ലെങ്കിലും അയര്‍ലന്‍ഡിന് പരിസ്ഥിതി ആഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

എ എം

Share this news

Leave a Reply

%d bloggers like this: