മിഷേലിനെതിരെ വംശീയ അധിക്ഷേപം; മേയര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

വാഷിങ്ടണ്‍: വെസ്റ്റ് വിര്‍ജീനിയന്‍ നഗരമായ ക്ലേയിലെ മേയറും നഗര വികസന കോര്‍പറേഷന്‍ ഡയറക്ടറും സാമൂഹിക മാധ്യമത്തിലൂടെ യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ചതില്‍ വ്യാപക പ്രതിഷേധം. ഡോണള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയത്തിനു പിന്നാലെ ക്ലേ കൗണ്ടി ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഡയറക്ടര്‍ പമീല റാംസേ ടെയ്ലര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്.

സുന്ദരിയും കുലീനയും ആരാധ്യയുമായൊരു പ്രഥമ വനിത വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുന്നുവെന്നതു വളരെ ഉന്‍മേഷം നല്‍കുന്നൊരു മാറ്റമാണ്. ഹീല്‍സില്‍ ഒരു വാലില്ലാ കുരങ്ങിനെ കണ്ട് ഞാന്‍ മടുത്തുവെന്നായിരുന്നു മിഷേല്‍ ഒബാമയില്‍ നിന്നു മെലാനിയ ട്രംപിലേക്കുള്ള വൈറ്റ് ഹൗസ് മാറ്റത്തെ സൂചിപ്പിച്ച് പമീല കുറിച്ചത്. പമീലയുടെ പോസ്റ്റിനെ പിന്തുണച്ച് ‘പാം നിങ്ങളെന്റെ ദിനം മികച്ചതാക്കി’യെന്നായിരുന്നു ക്ലേ കൗണ്ടി മേയര്‍ ബിവേര്‍ലി വെയ്ലിങിന്റെ മറുപടി.

എന്‍ബിസിയുടെ ചാനല്‍ വാര്‍ത്ത പുറത്തുവിട്ടതോടെ മേയര്‍ക്കും ജീവനക്കാരിക്കുമെതിരേ പ്രതിഷേധം വ്യാപകമായി. തുടര്‍ന്ന് ഇരുവരുംഫേസ്ബുക്ക് പോസ്റ്റ് നീക്കംചെയ്തു. എന്നാല്‍ തിങ്കളാഴ്ച ഉച്ചയോടെ ഇരുവരെയും ഔദ്യോഗിക പദവിയില്‍ നിന്നു നീക്കണമെന്നാവശ്യപ്പെട്ട് 14,000 പേര്‍ ഓണ്‍ലൈനായി പരാതിനല്‍കി. ഇരുവരുടെയും ഫേസ്ബുക്ക് പേജുകളും അധികൃതര്‍ ഇടപെട്ട് നീക്കംചെയ്തു. ഇരുവരുടെയും പരാമര്‍ശം വെസ്റ്റ് വിര്‍ജീനിയയില്‍ പ്രതിഷേധ ക്കൊടുങ്കാറ്റുയര്‍ത്തി. സംഭവം വിവാദമായതോടെ ഇരുവരും ക്ഷമാപണം നടത്തിയിട്ടുണ്ട്. പമീലയെ പദവിയില്‍ നിന്നു പുറത്താക്കിയതായി അധികൃതര്‍ അറിയിച്ചു.

 
എ എം

 

Share this news

Leave a Reply

%d bloggers like this: