ബ്രക്സിറ്റ് ഫോറത്തില്‍ പങ്കെടുക്കാന്‍ വിമുഖത കാണിച്ചു നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഫസ്‌ററ് മിനിസ്റ്റര്‍

ഡബ്ലിന്‍: ഭാവിയില്‍ ഐറിഷ് പ്രധാനമന്ത്രി എന്റാ കെന്നി നയിക്കുന്ന ബ്രക്സിറ്റ് ഫോറത്തില്‍ പങ്കെടുക്കാന്‍ വിമുഖത അറിയിച്ചു നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഫസ്‌ററ് മിനിസ്റ്റര്‍ ആര്‍ലീന്‍ ഫോസ്റ്റര്‍. ഗവണ്മെന്റ് ബില്‍ഡിങ്ങില്‍ വെച്ച് നടന്ന പ്രസ്സ് മീറ്റിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നല്ല രീതിയില്‍ മത്സരിക്കുന്ന രണ്ടു രാജ്യങ്ങളാണ് അയര്‍ലണ്ടും, നോര്‍ത്തേണ്‍ അയര്‍ലണ്ടും എന്ന് അവര്‍ എടുത്തു പറഞ്ഞു.

അയര്‍ലണ്ടിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആര്‍ലീന്‍ കൂടുതല്‍ ശ്രമം നടത്തുന്നതായുണ്ടായ സംസാരത്തെക്കുറിച്ചും ഇവര്‍ പ്രതീകരിച്ചു. ഇരു രാജ്യങ്ങള്‍ക്കും അവരുടേതായ ദേശീയത ഉണ്ടെന്നും ഒരേ അഭിപ്രായങ്ങള്‍ പോലെ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളും ഉണ്ടെന്നും ആര്‍ലീന്‍ സ്പഷ്ടമാക്കി. അയര്‍ലന്‍ഡുമായുള്ള ബന്ധത്തില്‍ ഒരു അലച്ചിലും സംഭവിച്ചിട്ടില്ലെന്നും ഡബ്ലിനും, ബെല്‍ഫാസ്റ്റും ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതായും നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഫസ്‌ററ് മിനിസ്റ്റര്‍ പറഞ്ഞു.

നോര്‍ത്ത് സൗത്ത് അയര്‍ലന്‍ഡ് സമ്മേളനങ്ങളില്‍ തന്റെ സ്ഥിരസാന്നിധ്യം ഉണ്ടായിരിക്കുമെന്ന് ആര്‍ലീന്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു രാജ്യങ്ങള്‍ക്കും അവരുടെ സാമ്പത്തിക രംഗം ഭദ്രമാക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ ഉയര്‍ത്തിക്കാണിച്ചു. എന്റാ കെന്നിയും, ആര്‍ലീന്‍ ഫോസ്റ്ററും ഒരുമിച്ചുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ശേഷമാണു ഫോസ്റ്റര്‍ പത്രക്കാരോട് മറുപടി പറഞ്ഞത്.

ഇരുവരും സംയുക്തത പത്രസമ്മേളനത്തിന് വിമുഖത കാണിക്കുകയും, എന്റാ കെന്നി അവസാന സെക്കന്റുകളില്‍ മാത്രമാണ് പ്രസ്സിനോട് സംസാരിക്കാന്‍ തയ്യാറാവുകയും ചെയ്തത്. ഇത്തരം നീക്കങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ അകലം സൂക്ഷിക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. കൂടാതെ ഡബ്ലിനും-ലണ്ടനും തമ്മിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് അയര്‍ലണ്ടും, ബെല്‍ഫാസ്റ്റും-ലണ്ടനും തമ്മിലുള്ള കാര്യങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടും ആണ് തീരുമാനിക്കേണ്ടതെന്നു ഫോസ്റ്റര്‍ അഭിപ്രായപ്പെട്ടു.

ഇരു രാജ്യങ്ങളും പരസ്പരം സൗഹൃദം കാത്തു സൂക്ഷിക്കുകയും, സമ്പത്ഘടനയെ ശക്തിപ്പെടുത്താന്‍ നയങ്ങള്‍ ആവിഷ്‌കരിക്കുകയുമാണ് ചെയ്യുന്നതെന്ന് എന്റാ കെന്നിയും വ്യക്തമാക്കി. അയര്‍ലന്‍ഡ് ഐ.ഡി.എ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് വിഷയത്തില്‍ മുന്‍പ് ഫോസ്റ്ററിന്റെ വാക്കുകള്‍ അയര്‍ലണ്ടിനെ ചൊടിപ്പിച്ചിരുന്നു. ചുരുക്കത്തില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ സ്വാധീനിക്കാന്‍ അയര്‍ലന്‍ഡിന് കഴിയില്ലെന്നും, അവര്‍ക്കു അവരുടേതായ രാഷ്ട്രീയ മാനങ്ങള്‍ ഉണ്ടെന്നും ആണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഫസ്‌ററ് മിനിസ്റ്ററുടെ സംസാരം സൂചിപ്പിക്കുന്നത്. പ്രാദേശികമായ ബന്ധങ്ങള്‍ക്ക് ഫോസ്റ്റര്‍ വലിയ പരിഗണന നല്‍കുന്നില്ലെന്നും ഇത് വെളിവാക്കുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: