മഗാബെറി ജയിലില്‍ വീണ്ടും ദുരൂഹ മരണം

ലിസ്ബണ്‍: നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്ഥിതിചെയ്യുന്ന ഉന്നത സുരക്ഷാ സന്നാഹങ്ങളുള്ള ജയിലില്‍ വീണ്ടും ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മഗാബെറി ജയിലിലാണ് മരണം സംഭവിച്ചത്. രണ്ടാഴ്ചകള്‍ക്കിടയില്‍ രണ്ടാമത്തെ മരണമാണ് ഇതെന്ന് പ്രിസണ്‍ സര്‍വീസ് വക്താക്കള്‍ വ്യക്തമാക്കി. മരണ വാര്‍ത്ത മരിച്ച കുറ്റവാളിയുടെ ബന്ധുക്കളെ അറിയിച്ചതായി പ്രിസണ്‍ അധികാരികള്‍ അറിയിച്ചു. ബന്ധുക്കള്‍ എത്തുന്ന മുറയ്ക്ക് മൃതദേഹം ആവശ്യമെങ്കില്‍ കൈമാറുമെന്നും ജയില്‍ ഓഫീസില്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലും ജയിലിനകത്തു സമാന സംഭവം ഉണ്ടായതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

കുറ്റവാളികള്‍ ജയിലിക്കകത്തു മരിച്ചു വീഴുന്നത് മാനസിക അസ്വസ്ഥത മൂലമുള്ള ആത്മഹത്യയാണെന്ന് ജയില്‍ അധികൃതര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും സംഭവം ദുരൂഹത ഉയര്‍ത്തുന്നതായി ഉന്നത പോലീസ് മേധാവികള്‍ തന്നെ വ്യക്തമാക്കുന്നു. കൃത്യമായ ആരോഗ്യ പരിചരണവും, കൗണ്‍സിലിംഗും ലഭ്യമാകുന്ന നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ജയിലില്‍ ആത്മഹത്യ ചെയ്യുന്നവര്‍ ഉണ്ടാകാനിടയില്ല എന്നാണ് ഒരു കൂട്ടര്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. കുറ്റവാളികളില്‍ ചിലര്‍ കൊലപാതകങ്ങള്‍ നടത്തുന്നുണ്ടോ എന്ന അന്വേഷണവും ഉടന്‍ ആരംഭിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെ വീഴ്ചയും പ്രിസണ്‍ ഉന്നതതല യോഗം ചര്‍ച്ച ചെയ്യും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രിസണ്‍ ഓംബുഡ്‌സ്മാന്‍ ഊര്‍ജ്ജിതമായി അന്വേഷണങ്ങള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

എ എം

Share this news

Leave a Reply

%d bloggers like this: