സിറിയയില്‍ നിന്നും 60 അഭയാര്‍ത്ഥികള്‍ ഗാല്‍വേ കൗണ്ടിയിലേക്ക്

ഗാല്‍വേ: ഇ.യു. റഫ്യൂജി റീ അലോക്കേഷന്റെ ഭാഗമായി സിറിയയില്‍ നിന്നുള്ള 60 കുടുംബങ്ങള്‍ക്ക് തും, ലൗറിയ, ബാലിന്‍സോള്‍, ഒറാങ്‌മോര്‍ എന്നിവിടങ്ങളില്‍ താമസ സൗകര്യം ഒരുക്കും. ഇതില്‍ 15 കുടുംബങ്ങളെ ഗാള്‍വേയിലെ നേരത്തെ തന്നെ താമസിപ്പിച്ചു. കാന്‍ഡി കൗണ്‍സില്‍ ലോക്കല്‍ റീസെറ്റില്‍മെന്റ് പ്ലാന്‍ അനുസരിച്ചാണ് അഭയാര്‍ത്ഥികള്‍ക്ക് താമസമൊരുക്കിയിരിക്കുന്നതു.

2017 ഓടെ ലെബനനിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നുള്ളവര്‍ക്കും ഇവിടെ താമസം ഒരുക്കുമെന്ന് കൗണ്ടി കൗണ്‍സില്‍ അറിയിച്ചു. ഐറിഷ് റഫ്യൂജി പ്രൊട്ടക്ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ദേശീയതലത്തില്‍ രാജ്യത്തു ഇതുവരെ 550 അഭയാര്‍ത്ഥികള്‍ക്ക് താമസം ഒരുക്കിയിരുന്നു. അടുത്ത വര്‍ഷം ഇവര്‍ കൂടുതലായി എത്തുമെന്നാണ് ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.

എ എം

Share this news

Leave a Reply

%d bloggers like this: