സൗത്ത് കോര്‍ക്കില്‍ യുവ ആത്മഹത്യ പതിവാകുന്നത് ദേശത്തു പരിഭ്രാന്തി പരത്തുന്നു

കോര്‍ക്ക്: സൗത്ത് കോര്‍ക്കില്‍ ഒരു മാസത്തില്‍ 5 യുവാക്കളും, 2 കൗമാരക്കാരും ജീവനൊടുക്കിയത് അയര്‍ലണ്ടില്‍ ആശങ്കയ്ക്ക് ഇടയാക്കി. ഒരു മാസത്തിനുള്ളില്‍ സംഭവിച്ച മരണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ക്രൈസിസ് റെസ്‌പോണ്‍സ് ടീമിനെ സൗത്ത് കോര്‍ക്കിലേക്കു അന്വേഷണത്തിന് അയക്കാന്‍ തീരുമാനിച്ചു.

സംഭവത്തില്‍ സിന്‍ഫിന്‍ ടി.ഡി ഡോണ്‍കാഡ് ഓ ലോഗയ്ര്‍ സര്‍ക്കാരിന്റെ അത്യാവശ്യ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലാണ് വിഷയം അവതരിപ്പിച്ചത്. പ്രമേയത്തെ മെന്റല്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ ഹെലന്‍ മേക് എന്റിയും പിന്താങ്ങിയതോടെ ക്രൈസിസ് റെസ്‌പോണ്‍സ് ടീമിനെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു.

ഐറിഷ് യുവാക്കള്‍ക്ക് മാനസിക നില കൈവരിക്കാനുള്ള കൗണ്‍സില്‍ സംവിധാനത്തില്‍ തകരാറുകള്‍ സംഭവിച്ചതായും, ഇതിനായി ആവശ്യത്തിന് ഫണ്ട് നീക്കി വെയ്ക്കാത്തതിലും ഡോണ്‍ കാഡ് അതൃപ്തി രേഖപ്പെടുത്തി. യുവാക്കളുടെ മാനസിക വിഭ്രാന്തിയാണ് ആത്മഹത്യക്കു കാരണമെന്ന റിപ്പോര്‍ട്ട് ആണ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്.

എ എം

Share this news

Leave a Reply

%d bloggers like this: