ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ലാവോസ് സന്ദര്‍ശിച്ചു

ഡബ്ലിന്‍: സൗത്ത് ഈസ്റ്റ് ഏഷ്യയിലെ അവസാന രാജ്യവും സന്ദര്‍ശിച്ചു തന്റെ ഈ വര്‍ഷത്തെ വിദേശ യാത്രക്ക് വിടനല്‍കിയതായി ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് വ്യക്തമാക്കി. ഔദ്യോഗിക ബഹുമതികളോടെ ഐറിഷ് പ്രസിഡന്റിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, വിദ്യാഭ്യാസം, സാംസ്‌കാരിക ബന്ധത്തെ ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടിയാണു. ഈ മേഖലയിലെ രാജ്യങ്ങളിലെ ആരോഗ്യം, ഗ്രീന്‍ എനര്‍ജി, കാര്‍ഷിക രംഗം തുടങ്ങിയ മേഖലകളില്‍ അയര്‍ലന്‍ഡ് സാമ്പത്തിക സഹായം അനുവദിക്കാറുണ്ട്.

ലാവോസിലെ ചെറിയ സാമൂഹിക ഗ്രൂപ്പുമായും പ്രസിഡന്റ് സംവാദിച്ചു. ലാവോസിലെ മഹാസോട്ട് ഹോസ്പിറ്റലില്‍ സന്ദര്‍ശനം നടത്തിയ പ്രസിഡന്റ് അവിടെ നടപ്പാക്കുന്ന കുട്ടികളിലെയും, അമ്മമാരിലെയും ന്യുട്രിഷന്‍ പ്രശ്‌നനങ്ങള്‍ പരിഹരിക്കുന്ന പ്രോഗ്രാമുകളെപ്പറ്റി ഹോസ്പിറ്റല്‍ അധികാരികളോട് അന്വേഷണം നടത്തി. ഈ പദ്ധതിക്കും ലാവോസിനു അയര്‍ലണ്ടിന്റെ ധനസഹായമുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: