യൂറോപ്യന്‍ റിസര്‍ച്ച് യൂണിവേഴ്‌സിറ്റി ലീഗില്‍ ഡബ്ലിന്‍ ട്രിനിറ്റി കോളേജും സ്ഥാനം പിടിച്ചു

ഡബ്ലിന്‍: യൂറോപ്യന്‍ റിസര്‍ച്ച് കോളേജുകളുടെ ലീജില്‍ ആദ്യമായി ഐറിഷ് കോളേജും സ്ഥാനം പിടിച്ചു. ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടുന്ന പാനലിലേക്കാണ് ഡബ്ലിന്‍ ട്രിനിറ്റി കോളേജും തിരഞ്ഞെടുക്കപ്പെട്ടത്. ഐറിഷ് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ ട്രിനിറ്റി കോളേജില്‍ വെച്ചാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര നിലവാരത്തില്‍ നിന്നും അയര്‍ലന്‍ഡ് യൂണിവേഴ്‌സിറ്റികള്‍ താഴേക്ക് കൂപ്പുകുത്തുന്ന അവസരത്തില്‍ ട്രിനിറ്റി കോളേജിന് ലഭിച്ച നേട്ടം ആശ്വാസം പകരുമെന്നാണ് അയര്‍ലണ്ടിന്റെ പ്രതീക്ഷ.

ഇനി മുതല്‍ ട്രിനിറ്റി കോളേജ് യൂറോപ്യന്‍ റിസര്‍ച് ലീഗിന്റെ നിയമങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കേണ്ടി വരും. കോളേജിന്റെ ഫണ്ടിങ്, സീറ്റ്, സിലബസ്, ഗവേഷണ വിഷയങ്ങള്‍ തുടങ്ങിയവയില്‍ കാതലായ മാറ്റം ഉണ്ടായേക്കും. യൂറോപ്യന്‍ ലീഗ് സെക്രട്ടറി ജനറല്‍ പ്രൊഫസ്സര്‍ കാര്‍ട്ട് ഡീക്കെറ്റിലര്‍ ആണ് ട്രിനിറ്റിയെ യൂറോപ്യന്‍ ലീഗില്‍ ഉള്‍പ്പെടുത്തിയ വിവരം ഐറിഷ് വിദ്യാഭ്യാസ മന്ത്രിയെ ഔദ്യോഗികമായി അറിയിച്ചത്.

ഓക്‌സ്‌ഫോര്‍ഡിലേക്കും, കേംബ്രിഡ്ജിലേക്കും ലഭിക്കുന്ന അതെ വിദ്യാഭ്യാസ നിലവാരം ട്രിനിറ്റിയില്‍ ലഭ്യമാകുന്നത് അയര്‍ലണ്ടില്‍ വന്‍ സാധ്യതയുണ്ടാക്കും. ബ്രേക്സിറ്റ് നിലപാടിനെ തുടര്‍ന്ന് വിദ്യാര്ഥികളോടുള്ള സമീപനം കടുപ്പിച്ച യു.കെ യില്‍ നിന്നും അയര്‍ലണ്ടിലേക്ക് വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് ആയിരിക്കും ഉണ്ടാവുക. പഠനം കഴിഞ്ഞാലും അയര്‍ലണ്ടില്‍ തന്നെ ജോലി നോക്കി സ്ഥിര താമസത്തിനും ഇത് വഴിതെളിയിക്കും. പ്രതേകിച്ചു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഒരു വന്‍ അവസരമായിരിക്കും ഒരുക്കുക.

എ എം

Share this news

Leave a Reply

%d bloggers like this: