കലാഭവന്‍ മണിയുടെ മരണം: നുണപരിശോധനാ ഫലം പുറത്തുവന്നു

നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസിലെ നുണപരിശോധനാ ഫലം പൊലീസിന് കൈമാറി. നുണപരിശോധനാ ഫലത്തില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മണിയുടെ സഹായികള്‍ ഉള്‍പ്പെടെ ആറുപേരെയാണ് നുണപരിശോധനയ്ക്ക് വിധേയമാക്കിയത്. പൊലീസിന് നല്‍കിയ മൊഴി തന്നെയാണ് ഇവര്‍ നുണപരിശോധനയിലും ആവര്‍ത്തിച്ചിരിക്കുന്നത്. ഇതോടെ കേസന്വേഷണത്തില്‍ പൊലീസിന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുകയാണ്. മണിയുടെ സഹായികളായ ജോബി, അനീഷ്, മുരുകന്‍, വിപിന്‍, അരുണ്‍, പീറ്റര്‍ എന്നിവരെയാണ് അന്വേഷണസംഘം നുണപരിശോധനയ്ക്ക് വിധേയമാക്കിയത്.

കേസന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ നുണപരിശോധനയിലൂടെ ലഭിക്കുമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ. ആ പ്രതീക്ഷ ഇല്ലാതായ സ്ഥിതിക്ക് കേസന്വേഷണത്തിന് പൊലീസിന് പുതുവഴികള്‍ തേടേണ്ടി വരും.

മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ അടക്കമുള്ള ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. മരണത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘത്തിന് കഴിയാതിരുന്ന സാഹചര്യത്തിലാണ് നുണപരിശോധനാ ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്.

ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ഏറെ അഭ്യൂഹങ്ങള്‍ ബാക്കിയാക്കി മണി യാത്രയായത്. എറണാകുളം അമൃത ആശുപത്രിയിലായിന്നു അന്ത്യം. മരണത്തെ കുറിച്ച് തുടക്കം മുതല്‍ പല വാര്‍ത്തകളും പ്രചരിച്ചു. എന്നാല്‍ അതിലൊന്നും സ്ഥിരീകരണം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ചേട്ടനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി മണിയുടെ സഹോദരന്‍ രംഗത്തുവന്നിരുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: