കാണ്‍പൂര്‍ ട്രെയിന്‍ അപകടം – മരണം 120 കടന്നു

കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 120 കടന്നു. 220 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് റെയില്‍വെയുടെ പ്രാഥമിക നിഗമനം.

ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് കാണ്‍പൂറിനടുത്ത പുക്രായനില്‍ പാളം തെറ്റിയത്. തകര്‍ന്ന ബോഗികള്‍ക്കുള്ളില്‍ കുടങ്ങിയ മുഴുവന്‍ ആളുകളെയും ഇതിനകം രക്ഷപ്പെടുത്താനായെന്നാണ് വിവരം. ചതഞ്ഞ് അമര്‍ന്ന നിലയിലുള്ള ബോഗികളുടെ അവശിഷ്ടങ്ങള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മാറ്റുകയായിരുന്നു. ഈ പ്രവര്‍ത്തനം രാത്രി വൈകിയും തുടര്‍ന്നു. അപകടത്തില്‍ എസ്1, എസ് 2, എസ് 3, എസ്4 കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു.

ദ്രുത കര്‍മസേനാ യൂണിറ്റുകള്‍ക്ക് പുറമെ ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് യൂണിറ്റുകളും സൈനികരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.
പാളത്തില്‍ നിന്നും തടസ്സങ്ങള്‍ മാറ്റി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. മരിച്ചവരില്‍ ഭൂരിഭാഗവും ഉത്തര്‍ പ്രദേശുകാര്‍ തന്നെയാണ്. അപകടം സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ റെയില്‍ മന്ത്രി സുരേഷ് പ്രഭു ഇന്ന് വെളിപ്പെടുത്തിയേക്കും.

 

എ എം

Share this news

Leave a Reply

%d bloggers like this: