മറ്റ് അക്കൗണ്ടുകളില്‍ കള്ളപ്പണം നിക്ഷേപിച്ചാല്‍ ഏഴു വര്‍ഷം വരെ തടവ്

കണക്കില്‍ പെടാത്ത , നിരോധിത നോട്ടുകള്‍ മറ്റുള്ളവരുടെ ബാങ്ക് അകൗണ്ടില്‍ നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. പണം നിക്ഷേപിക്കുന്നവര്‍ക്കും അകൗണ്ട് ഉടമയ്ക്കും ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ബിനാമി ട്രാന്‍സാക്ഷന്‍ ആകടിലെ വകുപ്പുകള്‍ ചുമത്താനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. ഈ മാസം ഒന്ന് മുതല്‍ ഭേദഗതി വരുത്തിയ നിയമം പ്രാബല്യത്തില്‍ വന്നു.

പുതിയ നിയമമനുസരിച്ച് പണം നല്കുന്നയാള്‍ക്കും അകൗണ്ട് ഉടമയ്ക്കും എതിരേ ഒരേ വകുപ്പുകള്‍ ചുമത്തിയായിരിക്കും കേസെടുക്കുക. വിചാരണ നേരിടേണ്ടി വരുന്ന ഇവര്‍ക്ക് തടവു കൂടാതെ പിഴയും ലഭിച്ചേക്കാം. നവംബര്‍ എട്ടിന് ശേഷം നടന്ന വലിയ ബാങ്ക് ഇടപാടുകളെ സംബന്ധിച്ച് ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.

ഈ മാസം എട്ടിന് നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച ശേഷം 200 കോടി രൂപയിലധികം വെളിപ്പെടുത്താത്ത സമ്പാദ്യം കണ്ടെത്തിയതായും ഇതില്‍ 50 കോടിയോളം തുക പിടിച്ചെടുത്തതായും ആദായനികുതി വകുപ്പ് അറിയിച്ചു. നോട്ട് നോരോധിക്കലിന് ശേഷം കളള പണക്കാര്‍ മറ്റുള്ളവരുടെ അകൗണ്ടിലൂടെ പണം മാറ്റിയെടുക്കുന്നതായി ആദായനികുതി വകുപ്പിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: