ഐറിഷ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ഓസ്ട്രേലിയയില്‍ ജോലി ചെയ്യാം

ഡബ്ലിന്‍: വര്‍ക്കിങ് ഹോളിഡേ മേക്കര്‍ (WHM) വിസ പദ്ധതി പ്രകാരം ഐറിഷ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കു അവസരങ്ങളൊരുക്കി കാത്തു നില്‍ക്കുകയാണ് ഓസ്ട്രേലിയ. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ലഭ്യമാകുന്ന ഈ പാക്കേജ് വഴി ഓസ്ട്രേലിയയില്‍ ബാങ്ക് അക്കൗണ്ട് തുറക്കാനും, ടാക്‌സ് ഫയല്‍ നമ്പര്‍ ലഭ്യമാക്കാനും അവസരമുണ്ടാകും. പദ്ധതിയുടെ ഭാഗമാകാന്‍ 5000 ഐറിഷുകാര്‍ ഈ വര്‍ഷം ഓസ്ട്രേലിയയില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍.

ജോലിക്കാരുടെ ടാക്‌സ് റേറ്റ് 32 ശതമാനത്തില്‍ നിന്നും 19 ശതമാനം ആക്കി കുറച്ചു കൊണ്ടുള്ള നിയമം 2017 ജനുവരി മുതല്‍ ഓസ്ട്രേലിയയില്‍ നിലവില്‍ വരും. 37,000 ഡോളര്‍ (25,200 യൂറോ) സമ്പാദിക്കുന്നവര്‍ക്കാണ് ഈ പരിരക്ഷ ലഭിക്കുക. വര്‍ക്കിങ് ഹോളിഡേ വിസയിലൂടെ ഓസ്ട്രേലിയയില്‍ എത്തുന്നവര്‍ അവിടുത്തെ ഗ്രാമ പ്രദേശങ്ങളില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണമെന്ന നിബന്ധനയുണ്ട്.

പദ്ധതിയിലൂടെ ജോലി ലഭിക്കുന്നത് പ്രധാനമായും ടൂറിസം, ഹോസ്പിറ്റാലിറ്റി, ഹോട്ടി കള്‍ച്ചര്‍, കൃഷി തുടങ്ങിയ മേഖലകളിലായിരിക്കും. കൂടാതെ 18 മുതല്‍ 30 വയസ്സ് വരെ ഉള്ളവര്‍ക്കായിരിക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വര്‍ക്കിങ് ഹോളിഡേ പദ്ധതി പ്രകാരം ഓസ്‌ട്രേലിയയിലേക്കു പോകാന്‍ താത്പര്യമുള്ളവര്‍ക്ക് വണ്‍വേ ഫ്ലൈറ്റ്, വിസ, ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടുന്ന 999 യൂറോ പാക്കേജ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പദ്ധതി പ്രകാരം 2011-ല്‍ 25,827 പേര്‍ ഓസ്ട്രേലിയയില്‍ എത്തിയെങ്കിലും 2015-ല്‍  ഇത് 6,743 ആയി കുറയുകയായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഓസ്ട്രേലിയ പാക്കേജുകള്‍ വിപുലപ്പെടുത്തിയത്. പോകാന്‍ തയ്യാറാകുന്നവര്‍ കുട്ടികളെ കൂടെ കൂട്ടാന്‍ പാടില്ല എന്ന നിയമവുമുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: