അയര്‍ലണ്ടില്‍ സ്ത്രീകള്‍ക്ക് തുല്യ വേതനം ലഭിക്കുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്

ഡബ്ലിന്‍: പുരുഷന്മാരെപ്പലെ അതെ അളവില്‍ സ്ത്രീകളും ജോലി ചെയ്യുന്നുണ്ടെങ്കിലും തുല്യ വേതന വ്യവസ്ഥയില്‍ അപാകതയുണ്ടെന്നു ‘ഡ്രസ്സ് ഫോര്‍ സക്‌സസ്’ നടത്തിയ സര്‍വേ ഫലങ്ങള്‍ പറയുന്നു. ഒരു വര്‍ഷത്തില്‍ 7 ആഴ്ചകളോളം സ്ത്രീകള്‍ ജോലി ചെയ്യുന്നത് ഫ്രീ ആയിട്ടാണെന്നാണ് റിപ്പോര്‍ട്ട്. ശമ്പളം സ്ത്രീകള്‍ക്ക് തുല്യമായി ലഭിക്കാത്തതാണ് അവരുടെ ജോലി സൗജന്യമായിത്തീരാന്‍ കാരണം.

വീട്ടു ജോലിയും, കുട്ടികളുടെ സംരക്ഷണവും ഏറ്റെടുക്കുന്ന സ്ത്രീകള്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധരാകുന്നതാണ് പ്രധാനമായും ശമ്പള വ്യത്യാസത്തിന് കാരണമെന്നു ഡ്രസ്സ് ഫോര്‍ സക്‌സസ് സ്ഥാപകന്‍ സോണിയ ലനോന്‍ വ്യക്തമാക്കി. കോര്‍പ്പറേറ്റ് ലോകത്തും സ്ത്രീകളോടുള്ള ചൂഷണം കൂടി വരുന്നതായി ഓര്‍ഗനൈസേഷന്‍ കുറ്റപ്പെടുടുത്തുന്നു.

തുല്യമല്ലാത്ത വേതന നിരക്ക് വെളിപ്പെടുത്തുന്നത് സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ വ്യതാസം ഉണ്ട് എന്നതാണ്. സ്ത്രീകള്‍ക്ക് സാമൂഹിക സാമ്പത്തിക തുല്യ നീതി ഉറപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ബോധവത്കരണ ശ്രമങ്ങള്‍ നടത്തിവരികയാണ് സംഘടന.

എ എം

Share this news

Leave a Reply

%d bloggers like this: